വംശനാശ ഭീഷണി നേരിടുന്ന അപൂർവ പരുന്തിനെ കണ്ടെത്തി
text_fieldsഷാർജ: വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം പരുന്തിനെ ഷാർജയിൽ കണ്ടെത്തി. ഖൽബയിലെ ഖോർഫക്കാൻ കണ്ടൽവനത്തിലും വാസിത് തണ്ണീർത്തട സംരക്ഷണ കേന്ദ്രത്തിലുമാണ് റെഡ്ലിസ്റ്റിലുള്ള പരുന്തിനെ കണ്ടെത്തിയത്. വാലിലും ചിറകുകളിലും വെളുത്ത പുള്ളികളുള്ള കടും തവിട്ടുനിറം തൂവലുകളോട് കൂടിയ ഇരപിടിയൻ പരുന്തിനെയാണ് കണ്ടെത്തിയത്. പക്ഷികളുൾപ്പെടെയുള്ള ഇരകളെ എളുപ്പത്തിൽ പിടികൂടാൻ സഹായിക്കുന്ന ശക്തമായ വളഞ്ഞ കൊക്കുകളാണ് ഇതിന്റെ പ്രത്യേകത. തുറസ്സായ പ്രദേശങ്ങളിലും സമതലങ്ങളിലും പർവതപ്രദേശങ്ങളിലുമാണ് സാധാരണ കണ്ടുവരാറ്. മാത്രമല്ല ദീർഘദൂരം പറക്കാൻ കഴിവുള്ളവയാണ് ഇത്തരം പരുന്തുകൾ. ഷാർജ പരിസ്ഥിതി സംരക്ഷണ അതോറിറ്റി വംശനാശ ഭീഷണി നേരിടുന്ന ഇത്തരം ജീവിവർഗങ്ങളെ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. ഇവക്ക് സുരക്ഷയൊരുക്കുന്നതിനായുള്ള നടപടികളും മുൻകരുതലുകളും അതോറിറ്റി സ്വീകരിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

