ഷാർജയിൽ അപൂർവ ഉറുമ്പിനെ കണ്ടെത്തി
text_fieldsഷാർജയിലെ വാദി ഷീസിൽ നിന്ന് കണ്ടെത്തിയ അപൂർവയിനം ഉറുമ്പ്
ഷാർജ: എമിറേറ്റിൽ അപൂർവയിനം ഉറുമ്പിനെ കണ്ടെത്തി. ഷാർജയിലെ വാദി ഷീസിൽ നിന്ന് കണ്ടെത്തിയ ഉറുമ്പ് ഇനി ‘ഷാർജ ആന്റ്’ എന്നറിയപ്പെടും. ‘കെയർബാറ ഷാർജ എൻസിസ്’ എന്നായിരിക്കും ഇതിന്റെ ശാസ്ത്രീയനാമം. ഷാർജ പരിസ്ഥിതി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അറബ് മേഖലയിൽ ആദ്യമായാണ് കെയർബാറ വംശത്തിൽപ്പെട്ട ഉറുമ്പിനെ കണ്ടെത്തുന്നതെന്ന് അതോറിറ്റി അറിയിച്ചു.
ഡോ. മുസ്തഫ ഷറഫിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ ഇത്തരം ഉറുമ്പുകളിൽ ഒന്നിനെ മാത്രമാണ് കണ്ടെത്താനായത്. ഇവയുടെ കൂട്ടത്തിലെ മറ്റ് ഉറുമ്പുകളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

