വിശ്വാസ്യതയില്ല; റാപിഡ് ടെസ്റ്റ് നിരോധിച്ച് ഡി.എച്ച്.എ
text_fieldsദുബൈ: ഫലം വിശ്വാസയോഗ്യമല്ലാത്തതിനാൽ കോവിഡ് പരിശോധനക്കുള്ള റാപിഡ് ടെസ്റ്റ് ദുബൈ ഹെൽത്ത് അതോറിറ്റി നിരോധിച്ചു. സ്വകാര്യ ആശുപത്രികൾക്കും ഫാർമസി സ്ഥാപനങ്ങൾക്കും അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, റാപിഡ് പരിശോധന പലരീതിയിലുണ്ടെന്നും വിമാനത്താവളങ്ങളിലെ പരിശോധന വിശ്വാസയോഗ്യമാണെന്നും ഇതിന് നിരോധനമില്ലെന്നും അധികൃതർ അറിയിച്ചു.ദുബൈ വിമാനത്താവളത്തിൽ നടത്തിയ റാപിഡ് ടെസ്റ്റിൽ നെഗറ്റിവായവർക്ക് കേരളത്തിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. റാപിഡ് പരിശോധനയുടെ വിശ്വാസ്യത 30 ശതമാനം മാത്രമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
സ്ട്രിപ് ഉപയോഗിച്ച് ഗർഭസ്ഥ സ്ഥിരീകരണ പരിശോധന നടത്തുന്ന രീതിയിലാണ് റാപിഡ് ടെസ്റ്റ് നടത്തുന്നത്. ഒരു തുള്ളി രക്തം സ്ട്രിപ്പിൽ ഒഴിച്ചശേഷം അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാകുന്ന രീതിയാണിത്. ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറ്റുന്നതിനുമുമ്പ് യാത്രക്കാരെയെല്ലാം റാപിഡ് ടെസ്റ്റിന് ഹാജരാക്കിയിരുന്നു. എല്ലാ യാത്രക്കാരുംതന്നെ പരിശോധന വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ചൊവ്വാഴ്ച പുറപ്പെട്ട കണ്ണൂർ വിമാനത്തിലെ ഒരു യാത്രക്കാരന് പോസിറ്റിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, വീണ്ടും പരിശാധിച്ചപ്പോൾ ഇത് നെഗറ്റിവാണെന്ന് കണ്ടെത്തി. എന്നാൽ, ആശുപത്രികളിലും ഫാർമസികളിലുമുള്ള പരിശോധന വ്യാപക പരാതി ഉയർത്തിയതോടെയാണ് ചില റാപിഡ് കിറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
