Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാപിഡ്​ പി.സി.ആർ:...

റാപിഡ്​ പി.സി.ആർ: ഇന്ത്യൻ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യമൊരുക്കും

text_fields
bookmark_border
റാപിഡ്​ പി.സി.ആർ: ഇന്ത്യൻ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യമൊരുക്കും
cancel

ദുബൈ: ഇന്ത്യയിലെ എല്ലാ അന്താരാഷ്​ട്ര വിമാനത്താവളങ്ങളിലും ​റാപിഡ്​ പി.സി.ആർ പരിശോധന സൗകര്യമൊരുക്കുന്നു. യു.എ.ഇയിലേക്ക്​ മടങ്ങുന്നവർക്ക്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ പരിശോധന ഫലം വേണമെന്ന നിബന്ധന വന്ന സാഹചര്യത്തിലാണ്​ നടപടി.

34 അന്താരാഷ്​ട്ര വിമാനത്താവളങ്ങളാണ്​ ഇന്ത്യയിലുള്ളത്​. ദുബൈയിലെത്തുന്ന വിമാനങ്ങളുടെ മൂന്നിലൊന്നും ഈ വിമാനത്താവളങ്ങളിൽ നിന്നാണ്​ വരുന്നത്​.ഈ സാഹചര്യത്തിലാണ്​ യു.എ.ഇ യാത്രക്കാർക്ക്​ സൗകര്യമൊരുക്കാൻ എയ​ർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ നടപടിയെടുക്കുന്നത്​.

കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കും. വിമാനങ്ങൾ സർവിസ്​ തുടങ്ങുമെന്ന്​ പ്രതീക്ഷിക്കുന്ന ജൂൺ 23ന്​ മുമ്പ്​​ സംവിധാനമൊരുക്കാനാണ്​ ശ്രമം.

ഡൽഹി, മുംബൈ, ഹൈദരാബാദ്​, ചെന്നൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ നിലവിൽ സംവിധാനമുണ്ട്​. യു.എ.ഇ അംഗീകരിച്ച സ്വകാര്യ ലാബുകളുമായി സഹകരിച്ചായിരിക്കും സംവിധ​ാനം ഏർപ്പെടുത്തുക. നിലവിൽ, വിദേശങ്ങളിൽനിന്നെത്തുന്നവരെ പരിശോധിക്കാൻ കേരളത്തിലെ വിമാനത്താവളങ്ങളിൽ കേന്ദ്രങ്ങളുണ്ട്​.

നാട്ടിൽ കുടുങ്ങിയവർ പറയുന്നു; മടങ്ങാൻ സൗകര്യമൊരുക്കണം


വിമാനത്താവളത്തിൽ സൗകര്യമൊരുക്കണം

മേയ്​ 18ന്​ തിരിച്ചെത്താൻ ടിക്കറ്റെടുത്താണ്​ നാട്ടിലെത്തിയത്​. ഏപ്രിൽ 24ന്​ യാത്രാവിലക്ക്​ തുടങ്ങിയെങ്കിലും ഉടൻ നീക്കുമെന്നായിരുന്നു പ്രതീക്ഷ. ഉടൻ മടങ്ങിയെത്തേണ്ട അത്യാവശ്യങ്ങളുണ്ട്​. യാത്രാവിലക്ക്​ നീങ്ങി എന്നറിഞ്ഞതോടെ ടിക്കറ്റെടുക്കാനായി ദേര ട്രാവത്സിനെ സമീപിച്ചിരുന്നു.

വ്യക്​തത വന്നശേഷം ടിക്കറ്റെടുക്കാം എന്നാണ്​ അവർ അറിയിച്ചത്​. അറിഞ്ഞിടത്തോളം രണ്ട്​ കാര്യങ്ങളിൽ വ്യക്​തത വരേണ്ടതുണ്ട്​. നാല്​ മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ റാപ്പിഡ്​ ടെസ്​റ്റ്​, ദുബൈയിലെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്നീ കാര്യങ്ങളിൽ അവ്യക്​തതയുണ്ട്​. നാല്​ മണിക്കൂറിനുള്ളിലെ ടെസ്​റ്റി​െൻറ കാര്യം പരിഗണിക്കേണ്ടത് കേന്ദ്ര-​ സംസ്​ഥാന സർക്കാറാണ്​. അതിനുള്ള സൗകര്യം വിമാനത്താവളങ്ങളിൽ സർക്കാർ ഏ​ർപ്പെടുത്തണം.

കെ.എം. തസ്​ലം, ചാലാട്​, കണ്ണൂർ (ദുബൈ, ദേര, ബനിയാസ്​)

നാട്ടിലെത്തിയിട്ട്​ നാലു​ മാസം

​നാലു മാസം മുമ്പാണ്​ നാട്ടിലെത്തിയത്​. ഒരു മാസത്തിനുശേഷം മടങ്ങിപ്പോകാനായിരുന്നു പദ്ധതി. മടങ്ങാൻ സമയമായപ്പോൾ യാത്രാവിലക്ക്​ വന്നു.

എത്രയുംവേഗം ദുബൈയ​ിലെത്തണമെന്നാണ്​ ആഗ്രഹം. ഏറ്റവും അടുത്ത ദിവസം ത​െ​ന്ന ടിക്കറ്റെടുക്കാനായിരുന്നു പദ്ധതി. പക്ഷേ, അനിശ്ചിതാവസ്​ഥയായതിനാൽ ടിക്കറ്റെടുക്കാൻ കഴിഞ്ഞില്ല. കോവിഷീൽഡി​െൻറ രണ്ട്​ ഡോസ്​ വാക്​സിനേഷൻ പൂർത്തീകരിച്ചു. വാക്​സിൻ ലഭിക്കാനും വളരെ ബുദ്ധിമുട്ടി. മടങ്ങിപ്പോകാൻ ഇനിയും കടമ്പകൾ കടക്കണമെന്നാണ്​ അറിയുന്നത്​. സർക്കാറി​െൻറ കാര്യമായ ഇടപെടലുണ്ടെങ്കിലേ നാല്​ മണിക്കൂറിനുള്ളിൽ വാക്​സിനേഷൻ പൂർത്തീകരിക്കാൻ കഴിയൂ. ഇതിന്​ നടപടിയെടുക്കുമെന്ന്​ പ്രതീക്ഷിക്കുന്നു.

രതീഷൻ ചെട്ടിവയലിൽ വടകര (റിഗ്ഗ ലോട്ടസ്​ ഗ്രാൻഡ്​ ഹോട്ടൽ)

ടിക്കറ്റെടുക്കാൻ കഴിയുന്നില്ല

​ദുബൈയിലേക്ക്​ ടിക്കറ്റെടുക്കാൻ കഴിയുന്നില്ല എന്നാണ്​ ട്രാവൽ ഏജൻറ്​ പറയുന്നത്​.ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആര്​ കൊടുക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന്​ അവർ പറയുന്നു.

റാപ്പിഡ്​ പി.സി.ആർ ടെസ്​റ്റ്​ നാല്​ മണിക്കൂറിനകം പൂർത്തീകരിക്കാൻ കഴിയാത്തതും പ്രതിസന്ധി സൃഷ്​ടി​ക്കുന്നു. അതിനാൽ 30 വരെ ബുക്ക്​ ചെയ്യാൻ കഴിയില്ലെന്നാണ്​ അവർ പറയുന്നത്​.

വാക്​സി​െൻറ കാര്യത്തിലും ആശങ്കയുണ്ട്​. കോവിഷീൽഡ്​ വാക്​സിനാണ്​ എടുത്തത്​. എന്നാൽ, അബൂദബിയിൽ എത്തു​േമ്പാൾ ഇന്ത്യയിലെ വാക്​സി​െൻറ അടിസ്​ഥാനത്തിൽ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ ലഭിക്കുമോ എന്നതിൽ സംശയമുണ്ട്​. വാക്​സിനെടുക്കുന്നവർക്ക്​ അബൂദബി നൽകുന്ന യാത്രായിളവ്​ ഇന്ത്യയിൽനിന്നെത്തുന്നവർക്ക്​ ലഭിക്കുമോ എന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നു.

സി.എ. റിയാസ്, കാഞ്ഞാർ, ഇടുക്കി (ചാർ​േട്ടഡ്​ അക്കൗണ്ടൻറ്​, അബൂദബി)

അബൂദബി വിസക്കാർക്ക്​ ദുബൈയിൽ ഇറങ്ങാമോ

​ബുധനാഴ്​ച മുതൽ ദുബൈയിലേക്ക്​ യാത്രാവിലക്ക്​ നീങ്ങും എന്നാണ്​ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്​.

എന്നാൽ, അബൂദബി അടക്കം മറ്റ്​ എമിറേറ്റുകളിലുള്ളവർക്ക്​ ചില ആശങ്കകളുണ്ട്​. ദുബൈ വിസയില്ലാത്തവർക്ക്​ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയ​ുമോ എന്ന കാര്യത്തിൽ വ്യക്​തത വന്നിട്ടില്ല. തടസ്സമുണ്ടാകില്ലെന്നാണ്​ കരുതുന്നത്​. നാല്​ മണിക്കൂറിനുള്ളിൽ റാപ്പിഡ്​ പി.സി.ആർ ടെസ്​റ്റ്​ പൂർത്തീകരിക്കുന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്​. നിലവിൽ കേരളത്തിലെ വിമാനത്താവളങ്ങളിലൊന്നും ഇൗ സൗകര്യം ഇല്ല. യാത്രക്ക്​ മൂന്ന്​ മണിക്കൂറിന്​ മുെമ്പങ്കിലും വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കണമെന്നിരിക്കെ പുറത്തുള്ള ലാബുകളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടാണ്​. ഇൗ സാഹചര്യത്തിൽ കേന്ദ്ര^സംസ്​ഥാന സർക്കാറുകൾ ഇടപെട്ട്​ വിമാനത്താവളത്തിനുള്ളിൽതന്നെ പരിശോധന സംവിധാനം ഏർപ്പെടുത്തുമെന്ന്​ കരുതുന്നു.

ഷിഹാബ്​ ബഷീർ, കുടയത്തൂർ, ഇടുക്കി (ബിസിനസ്​, അബൂദബി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian airportsRapid PCR
News Summary - Rapid PCR: Inspection facilities will be set up at Indian airports
Next Story