Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാനത്താവളങ്ങളിൽ...

വിമാനത്താവളങ്ങളിൽ റാപിഡ്​ പരിശോധന സൗകര്യം തയാർ

text_fields
bookmark_border
വിമാനത്താവളങ്ങളിൽ റാപിഡ്​ പരിശോധന സൗകര്യം തയാർ
cancel
camera_alt

കണ്ണൂർ വിമാനത്താവളത്തിലെ റാപിഡ്​ പരിശോധന സൗകര്യം 

ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപിഡ്​ പി.സി.ആർ പരിശോധന സൗകര്യം തയാറായി. യു.എ.ഇയിലേക്ക്​ വരുന്ന യാത്രികർ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ പരിശോധന നടത്തണമെന്നാണ്​ നിബന്ധന.

ജൂൺ 23നാണ്​ യു.എ.ഇ ഇൗ നിബന്ധന പുറപ്പെടുവിച്ചത്​. ഏതു​ നിമിഷവും വിമാന സർവിസ്​ തുടങ്ങുവാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട്​ കേരളത്തിലെ വിമാനത്താവളങ്ങളിൽ നേരത്തേ സൗകര്യം ഒരുക്കിയിരുന്നു. വിമാനത്താവളത്തിനു​ പുറത്തെ സ്വകാര്യ ലാബുകളായിരുന്നു ആദ്യം സൗകര്യമൊരുക്കിയത്​. എന്നാൽ, ചൂഷണ സാധ്യത മുന്നിൽകണ്ട്​ വിമാനത്താവളത്തിൽ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. സാമ്പ്​ൾ എടുത്ത ശേഷം മൂന്നു​ മണിക്കൂറിനുള്ളിൽ 500 ഫലങ്ങൾ വരെ ലഭ്യമാക്കാനുള്ള സൗകര്യം കണ്ണൂർ വിമാനത്താവളത്തിലു​ണ്ടെന്ന്​ കിയാൽ എയർപോർട്ട്​​ ഓപറേഷൻസ്​ ഹെഡ്​ രാജേഷ്​ പൊതുവാൾ പറഞ്ഞു.

3000 രൂപയാണ്​ പരിശോധന നിരക്ക്​. മൂക്കിൽനിന്ന്​ സ്രവം ശേഖരിച്ചാണ്​ പരിശോധന. 10​ രജിസ്​ട്രേഷൻ കൗണ്ടറുകളുണ്ട്​. മുൻകൂർ ബുക്ക്​ ചെയ്യാൻ​ വാട്​സ്​ആപ്​ സൗകര്യമുണ്ട്​.

കണ്ണൂർ വിമാനത്താവളം വഴി പോകുന്നവർക്ക്​ +919048332777 എന്ന നമ്പറിലേക്ക്​ ഹായ്​ (Hi) എന്ന്​ സന്ദേശം അയച്ചാൽ മറുപടി ലഭിക്കും. വിമാന വിവരങ്ങളും നമ്പറും സമയവും പാസ്​പോർട്ടി​െൻറ കോപ്പിയും അയച്ചുകൊടുത്താൽ രജിസ്​ട്രേഷൻ പൂർത്തിയാകും. ഓൺലൈൻ വഴി പണവും അടക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiairportsRapid inspection
News Summary - Rapid inspection facility at airports ready
Next Story