Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷണശാലാ ക്യൂവിൽ...

ഭക്ഷണശാലാ ക്യൂവിൽ മാനഭംഗ ശ്രമമെന്ന്​ ആക്ഷേപം; വിചാരണ തുടങ്ങി

text_fields
bookmark_border

ദുബൈ:   ഭക്ഷണശാലാ ക്യൂവിൽ മദ്യപിച്ചെത്തി യുവതിയോട്​ അപമര്യാദയായി പെരുമാറിയെന്ന കേസിൽ വിചാരണ തുടങ്ങി. വിമാനത്താവളത്തിലെ മക്​ ഡൊണാൾഡ്​സിൽ നടന്നതായി പറയുന്ന സംഭവത്തിൽ യമനി യുവാവിനെതിരെയാണ്​ ആരോപണം. ​പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ കൂട്ടുകാരികളൊത്ത്​ ഭക്ഷണം കഴിക്കാനെത്തിയ ത​​​െൻറ ദേഹത്ത്​ ഇയാൾ പലവുരു മോശമായ രീതിയിൽ സ്​പർശിച്ചതിനെ തുടർന്നാണ്​ താൻ സഹോദരനെയും പൊലീസിലും വിവരമറിയിച്ചതെന്ന്​ യുവതി കോടതിയിൽ മൊഴി നൽകി.  

വിമാനത്താവളത്തിൽ വെച്ച്​ ചോദ്യംചെയ്യവെ ഇയാൾ അസ്വാഭാവികമായാണ്​ പെരുമാറിയതെന്നും നി​ലതെറ്റിയ രീതിയിലായിരുന്നു നിൽപ്പെന്നും പൊലീസ്​ കോടതിയെ അറിയിച്ചു. വിചാരണ വരും ദിവസങ്ങളിലും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - rape
Next Story