രണ്ടത്താണി സ്വദേശി അജ്മാനിൽ നിര്യാതനായി
text_fieldsഷബീർ അബ്ദുല്ല
അജ്മാൻ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ രണ്ടത്താണി ഓടായപ്പുറത്ത് പരേതനായ അബ്ദുൽ അസീസിന്റെ മകൻ ഷബീർ അബ്ദുല്ല (40) ഹൃദയാഘാതംമൂലം നിര്യാതനായി. ശനിയാഴ്ച വൈകീട്ട് അജ്മാനിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജറഫിലുള്ള ജി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദുബൈയിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ് ആയി ജോലി ചെയ്തുവരുകയായിരുന്നു. മാതാവ്: സുഹ്റ. ഭാര്യ: നുസ്ലി. മൂന്ന് മക്കളുണ്ട്. ഇളയകുട്ടിയുടെ പ്രസവത്തിന് ശേഷം ഭാര്യയും കുട്ടികളും നാലു ദിവസം മുമ്പാണ് യു.എ.ഇയിൽ തിരിച്ചെത്തിയത്. ഫുജൈറയിലുള്ള റിയാസ് മൂത്ത സഹോദരനാണ്. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

