രമേശ് ശുക്ല അനുസ്മരണം സംഘടിപ്പിച്ചു
text_fieldsരമേശ് ശുക്ല അനുസ്മരണ ചടങ്ങിലെ സദസ്സ്
ദുബൈ: യു.എ.ഇയുടെ ചരിത്ര മുഹൂർത്തങ്ങൾ പകർത്തി ശ്രദ്ധേയനായ ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേശ് ശുക്ലയെ അനുസ്മരിച്ച് ദുബൈയിലെ പൗരസമൂഹം. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യ ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ യു.എ.ഇ സ്വദേശികളും ഓർമകൾ പങ്കുവെക്കാനെത്തി.
യു.എ.ഇയുടെ ചരിത്രം, രമേശ് ശുക്ലയെന്ന ഫോട്ടോഗ്രാഫറുടെ ജീവചരിത്രവും ജിവൻ തുടിക്കുന്ന ചിത്രങ്ങളിലൂടെ നിറഞ്ഞുനിന്ന ചടങ്ങിലായിരുന്നു അനുസ്മരണ ചടങ്ങ്. യു.എ.ഇ രൂപവത്കരണം ഉൾപ്പെടെ പകർത്തിയ രമേശ് ശുക്ല കഴിഞ്ഞ ദിവസമാണ് തന്റെ 87ാം വയസ്സിൽ വിടപറഞ്ഞത്. ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും, കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും രമേശ് ശുക്ലയെ ഓർത്തെടുത്തു. ഭാര്യ താരുലത, മകൻ നീൽ ശുക്ല, മറ്റു കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

