മതത്തിെൻറ പേരില്‍ പൗരത്വമെന്നത് അപകടകരമായ നീക്കം –ചെന്നിത്തല
text_fieldsഷാര്‍ജ: പൗരത്വം ജന്മാവകാശമാണെന്നും മതത്തിെൻറ അടിസ്ഥാനത്തില്‍ പൗരത്വം നൽകാനുള്ള അപകടകരമായ നീക്കമാണ് ഇന്ത്യയില്‍ സംഘ്പരിവാർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജയില്‍ ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ഒരുക്കിയ ‘ഒരു ഇന്ത്യ ഒരു ജനത’ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം, ഒരാള്‍ക്കും പാകിസ്താനിലേക്ക് പോകേണ്ടിവരില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് ദുബൈയിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് അത് ആര്‍ക്കെങ്കിലും കൊടുത്തുവെന്ന് തെളിയിച്ചാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലംപോലെ കേരള നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍കാസ് പ്രസിഡൻറ് മഹാദേവന് വാഴശേരി അധ്യക്ഷത വഹിച്ചു. മംഗളൂരു നോര്‍ത്ത് മുന്‍ എം.എല്‍.എ മൊയ്തീന് ബാവ, ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റില്‍, ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ ഇന്‍കാസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹിം, ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡൻറ് ഇ.പി. ജോണ്സണ്, ട്രഷറര്‍ കെ. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
