Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്നദ്ധസേവർക്ക്​...

സന്നദ്ധസേവർക്ക്​ ​ആവേശം പകർന്ന്​ ശൈഖ്​ മുഹമ്മദ്​ 

text_fields
bookmark_border
സന്നദ്ധസേവർക്ക്​ ​ആവേശം പകർന്ന്​ ശൈഖ്​ മുഹമ്മദ്​ 
cancel

ദുബൈ: നോമ്പ്​ തുറ സമയത്ത്​ വാഹനയാത്രികർക്ക്​ ഇഫ്​താർ കിറ്റുകളുമായി ദുബൈയിലെ ട്രാഫിക്​ സിഗ്​നലുകളിൽ കാത്തു നിൽക്കാറുണ്ട്​ നൂറു കണക്കിന്​ സന്നദ്ധ പ്രവർത്തകർ. ദുബൈ പൊലീസും സി.ഡി.എയും എമിറേറ്റ്​സ്​ റെഡ്​ ക്രസൻറും നേതൃത്വം നൽകുന്ന പരിപാടിയിൽ നിരവധി വിദ്യാർഥികളും യുവജനങ്ങളുമാണ്​ സേവനത്തിനെത്തുന്നത്​. ഇന്നലെ ദുബൈയിലെ ഒരു സിഗ്​നലിനു മുന്നിൽ നിർത്തിയ വാഹനത്തിനുള്ളിലുള്ളയാളെ കണ്ട്​ കുട്ടികൾ ഒരു നിമിഷം ആശ്​ചര്യപ്പെട്ടു.

യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആയിരുന്നു വാഹനമോടിച്ചെത്തിയത്​. കുട്ടികളിൽ നിന്ന്​ ഇഫ്​താർ കിറ്റ്​ വാങ്ങിയ ശൈഖ്​ മുഹമ്മദ്​ ഏവർക്കും ആശംസകളും പ്രോത്​സാഹനവും നൽകിയാണ്​ മടങ്ങിയത്​. കഴിഞ്ഞ വർഷം ഇഫ്​താർ കിറ്റ്​ വിതരണം ചെയ്യാൻ നിന്ന വളണ്ടിയർമാർക്ക്​ ശൈഖ്​ മുഹമ്മദ്​ എത്തി നോമ്പുതുറ വിഭവങ്ങൾ സമ്മാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsramdanmalayalam news
News Summary - ramdan -uae-gulf news
Next Story