സഹിഷ്ണുതയുടെ മധുരം വിളമ്പി ഗുരുദ്വാരയിൽ വീണ്ടും ഇഫ്താർ
text_fieldsദുബൈ: മസ്ജിദുകളും ടെൻറുകളും മാത്രമല്ല, ദുബൈയിൽ ഇഫ്താറിനായി വലിയ സജ്ജീകരണം നടത്തുന്ന മറ്റൊരിടം കൂടിയുണ്ട്. രാജ്യത്തെ സിഖ് മതസ്ഥരുടെ ആരാധനാലയമായ ദുബൈ ഗുരുദ്വാര. മന്ത്രിയും നയതന്ത്ര പ്രതിനിധികളുമടക്കം നൂറിലേറെ പേരെ പെങ്കടുപ്പിച്ച് ഇഫ്താർ വിരുന്നൊരുക്കി സൗഹൃദത്തിെൻറ കണ്ണികൾ ഇക്കുറിയും കൂട്ടി വിളക്കി ഇവിടെ. ഇത് തുടർച്ചയായി ആറാം വർഷമാണ് ഗുരുദ്വാരയിൽ ഇഫ്താർ സംഘടിപ്പിക്കുന്നത്. ഖുർആൻ വചനമോതി ആരംഭിച്ച ചടങ്ങിനിടയിൽ ബാങ്കുവിളി മുഴങ്ങിയപ്പോൾ ഏവരും ഒത്തൊരുമിച്ചിരുന്ന് നോമ്പ് തുറന്നു.
മുസ്ലിംകളും സിഖുകാരും മാത്രമല്ല^ ദുബൈയിൽ വസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളെല്ലാമുണ്ടായിരുന്നു ആ സദസ്സിൽ. മഗ്രിബ് നമസ്കാരത്തിനായി പായ വിരിച്ചതും ഗുരുദ്വാരക്ക് ഉള്ളിൽ തന്നെ. യു.എ.ഇ കാലാവസ്ഥാ മാറ്റ^പരിസ്ഥിതി മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയൂദി, ഇന്ത്യൻ േകാൺസുൽ ജനറൽ വിപുൽ, യു.എസ് കോൺസുൽ ജനറൽ പോൾ മാലിക്, ദുബൈ ഉപഭരണാധികാരിയുടെ ഒഫീസ് ഡയറക്ടർ മിർസ അൽ സയീഗ്, കമ്യൂനിറ്റി ഡവലപ്മെൻറ് അതോറിറ്റി സി.ഇ.ഒ ഡോ. ഉമർ അൽ മുത്തന്ന, ദുബൈ കോപ്റ്റിക് ചർച്ചിലെ ഫാദർ മിന ഹന്ന, ജബൽ അലി ചർച്ചിലെ പുരോഹിതൻ ഫാദർ ടിം ഹിയന്നി തുടങ്ങിയവർ അതിഥികളായെത്തി.
അൽ മനാർ സെൻറർ പ്രതിനിധി മൗലവി അബ്ദുൽ ഹാദി റമദാൻ സന്ദേശം നൽകി. റമദാൻ നൽകുന്ന സൗഹാർദത്തിെൻറയും സാഹോദര്യത്തിെൻറയും മൂല്യങ്ങൾ കൂടുതൽ വിഭാഗങ്ങളുമായി പങ്കുവെക്കാനും ഹൃദയങ്ങളെ കൂടുതൽ അടുപ്പിക്കുകയുമാണ് ഇഫ്താർ വിരുന്നു വഴി ലക്ഷ്യമിടുന്നതെന്ന് ദുബൈ ഗുരുദ്വാര ചെയർമാൻ സുരേന്ദർ സിംഗ് കന്ദാരി, വൈസ് ചെയർപേഴ്സൺ ബബ്ബിൾസ് കന്ദാരി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
