വീടുകളിൽ കരുതലിെൻറ റമദാനൊരുക്കി പ്രവാസിലോകം
text_fieldsഷാർജ: റമദാനിലെ ആദ്യ വെള്ളിയാഴ്ച കരുതലിെൻറ പ്രാർഥനയിൽ അലിഞ്ഞ് വിശ്വാസികൾ. താമസ ഇ ടങ്ങളിൽതന്നെ അകലം പാലിച്ച് നമസ്കരിച്ചും ഖുർആൻ പാരായണം ചെയ്തുമാണ് ആദ്യത്തെ ഇഫ്താ റിലേക്ക് നോമ്പുകാർ പ്രവേശിച്ചത്. മതകാര്യ വിഭാഗത്തിെൻറ നിർേദശപ്രകാരം ഒന്നിച്ച് താമസിക്കുന്നവർ അഞ്ചുനേരത്തെ സംഘടിത നമസ്കാരവും രാത്രിനമസ്കാരമായ തറാവീഹും നിർവഹിച്ചു. പള്ളികളിൽ ഇത്തവണ ഇഫ്താറുകൾ ഇല്ലാതായതോടെ ബാച്ചിലർ അടുക്കളകൾ സജീവമായി. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ഭക്ഷണക്കിറ്റുകൾ എത്തിച്ചുനൽകുന്ന ദൗത്യം റമദാനിലെ ആദ്യദിവസവും കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകൾ സജീവമാക്കി.
പള്ളിക്കകത്ത് സ്ഥലമില്ലാത്തതുകാരണം പുറത്തേക്ക് ഒഴുകാറുള്ള പള്ളികളിലെ നമസ്കാരവരികളെ കുറിച്ചുള്ള ഓർമകൾ വിശ്വാസികളുടെ മനസ്സിൽ വേദന പടർത്തി. അതേസമയം മുറിയിൽതന്നെ കഴിച്ചുകൂട്ടുന്നത് കൂടുതൽ സമയം ഖുർആൻ പാരായണം ചെയ്യുവാനും ദിക്റുകൾ ചൊല്ലുവാനും പ്രയോജനപ്പെട്ടതായി നിരവധി പേർ എടുത്തുപറഞ്ഞു. ഇഫ്താറുകൾ ഇല്ലാതായതിെൻറ പ്രയാസങ്ങൾ സജ പോലുള്ള ക്യാമ്പുകളെ സങ്കടപ്പെടുത്തിയെങ്കിലും അവശ്യസാധനങ്ങൾ ആവോളം എത്തിച്ചുനൽകുന്നുണ്ടെന്ന് സന്നദ്ധസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
