റമദാൻ രാത്രി മാർക്കറ്റിൽ ഒമ്പത് ഗിന്നസ് റെക്കോർഡുകളൊരുങ്ങും
text_fieldsദുബൈ: ജുൺ ഒന്നു മുതൽ 10 വരെ ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടത്തുന്ന ഇൗ വർഷത്തെ റമദാൻ രാത്രി മാർക്കറ്റിൽ ഒമ്പതു ലോക റെക്കോർഡുകൾ സ്ഥാപിക്കാൻ അരങ്ങൊരുക്കം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദകരമായി പങ്കുചേരാവുന്ന പരിപാടികൾക്കിടയിലാണ് റെക്കോർഡുകൾക്ക് ശ്രമം നടത്തുക. ഇതിനായി മൂന്ന് വിഭാഗമായി തിരിച്ച് മൂന്നു ദിവസങ്ങളിലായി വൈവിധ്യമാർന്ന പ്രകടനങ്ങൾ സംഘടിപ്പിക്കും.
ജൂൺ എട്ടിന് ഒരു മിനിറ്റു കൊണ്ട് ഏറ്റവുമധികം കൈമുദ്രകൾ പതിപ്പിച്ചും കടലാസ് വിമാനങ്ങൾ തയ്യാറാക്കിയും പെൻസിലുകൾ നിരയായി നിർത്തിയുമാണ് റെക്കോർഡുകൾ സ്ഥാപിക്കാൻ ശ്രമിക്കുക. ജൂൺ ഒമ്പതിന് ഭക്ഷണമാണ് പ്രമേയം. അറേബ്യൻ കാപ്പി കപ്പുകൾ കൊണ്ട് ഏറ്റവും വേഗത്തിൽ പിരമിഡുകൾ നിർമിച്ചും, ഒരു മിനിറ്റു കൊണ്ട് ഏറ്റവുമധികം ഹോട്ട്ഡോഗുകൾ നിർമിച്ചും കണ്ണുകെട്ടി ഏറ്റവും എളുപ്പത്തിൽ പത്തു പഴ വർഗങ്ങൾ തിരിച്ചറിഞ്ഞും ഗിന്നസ് പ്രവേശന ശ്രമം നടത്തും. പത്തിന് സംഗീത രാത്രിയാണ്. ഒരു മിനിറ്റു കൊണ്ട് ഏറ്റവും ദൈർഘ്യമുള്ള പാട്ടുപാടിയും കൂടുതൽ താളം പിടിച്ചും കൂടുതൽ സംഗീത ഉപകരണങ്ങളുടെ ചിത്രങ്ങൾ കണ്ടെത്തിയും മത്സരം നടക്കും.
പത്തു ദിവസവും രാത്രി എട്ടു മുതൽ പുലർച്ചെ രണ്ടു മണി വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുക. അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
