റമദാൻ; സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയം കുറച്ചു
text_fieldsദുബൈ: റമദാനിൽ പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ജോലി സമയം ക്രമീകരിച്ചു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് പിരിയുന്നത് വരെയുമാണ് ഓഫിസ് സമയം. അതേസമയം, ജോലിയുടെ സ്വഭാവം അനുസരിച്ച് മറ്റ് കാര്യങ്ങൾക്ക് ആവശ്യമുള്ള ജോലികൾക്ക് ഇത് ബാധകമല്ല.
റമദാനിലെ പ്രവൃത്തി ദിവസങ്ങളിൽ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അംഗീകൃതവും സൗകര്യപ്രദവുമായ തൊഴിൽ വ്യവസ്ഥകൾ പാലിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാം. പരമാവധി 70 ശതമാനം പേർക്ക് മാത്രമേ വർക്ക് ഫ്രം ഹോം അനുവദിക്കാവൂ.
അബൂദബി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് യു.എ.ഇയിൽ ഫെബ്രുവരി 19നായിരിക്കും റമദാൻ ആരംഭമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 17ന് മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതുകൊണ്ടാണ് 19ന് റമദാൻ ഒന്നാവുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഐ.എ.സി ഡയറക്ടർ എൻജിനീയർ മുഹമ്മദ് ഷൗകത്ത് ഉദീഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

