റമദാൻ ആശംസ നേർന്ന് ഭരണാധികാരികൾ
text_fieldsദുബൈ: റമദാൻ വ്രതത്തിലേക്ക് പ്രവേശിക്കുന്ന വിശ്വാസി സമൂഹത്തിന് ആശംസ നേർന്ന് യു.എ.ഇ ഭരണാധികാരികൾ. റമദാൻ കൂടുതൽ അടുപ്പിക്കുകയും ഐക്യത്തിന്റെയും അനുകമ്പയുടെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യട്ടെയെന്നും സമാധാനവും ഐക്യവും ആത്മീയ വളർച്ചയും നിറഞ്ഞ ഒരു അനുഗ്രഹീത റമദാൻ ആശംസിക്കുന്നതായും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ച സന്ദേശത്തിൽ പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹ മാധ്യമങ്ങൾ വഴി ആശംസകൾ അറിയിച്ചു.

