Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​രാ​മ​യി​ൽ...

ക​രാ​മ​യി​ൽ ഇ​ത്ത​വ​ണ​യും റ​മ​ദാ​ൻ വൈ​ബാ​കും

text_fields
bookmark_border
ക​രാ​മ​യി​ൽ ഇ​ത്ത​വ​ണ​യും റ​മ​ദാ​ൻ വൈ​ബാ​കും
cancel

ദു​ബൈ: വ്യ​ത്യ​സ്ത​മാ​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ച്ചും ഐ​സ്​ ഫ്രൂ​ട്ടു​ക​ൾ നു​ണ​ഞ്ഞും സം​ഗീ​ത​മാ​സ്വ​ദി​ച്ചും റ​മ​ദാ​നി​ന്‍റെ രാ​വു​ക​ളെ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഘോ​ഷ​മാ​ക്കാ​ൻ ഇ​ത്ത​വ​ണ​യും പ്ര​വാ​സി​ക​ൾ​ക്ക്​ ക​രാ​മ​യി​ൽ ഒ​ത്തു​ചേ​രാം. ഫെ​ബ്രു​വ​രി 19 മു​ത​ൽ മാ​ർ​ച്ച്​​ 18 വ​രെ​യാ​ണ്​ ഇ​ത്ത​വ​ണ ക​രാ​മ​ ഫെ​സ്റ്റി​വ​ൽ ഒ​രു​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും നോ​മ്പി​ന്‍റെ അ​ന്ത്യം കു​റി​ച്ച്​ പീ​ര​ങ്കി വെ​ടി​ക​ൾ മു​ഴ​ങ്ങി​യാ​ൽ ക​രാ​മ​യു​ടെ വൈ​ബ്​ ത​ന്നെ മാ​റും.

പി​ന്നീ​ട്​ ആ​സ്വാ​ദ​ന​ത്തി​ന്‍റെ പു​തി​യ ലോ​ക​മാ​ണ്​ ക​രാ​മ​യി​ൽ കാ​ണാ​നാ​വു​ക. പ​ല​ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ച്ചും പാ​ട്ടു​ക​ൾ പാ​ടി​യും നൃ​ത്തം ചെ​യ്തും രാ​ത്രി ഏ​റെ വൈ​കും വ​രെ ക​രാ​മ തെ​രു​വു​ക​ളെ ജ​നം സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തും. വ്യ​ത്യ​സ്ത​മാ​യ രു​ചി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന 100ല​ധി​കം ഹോ​ട്ട​ലു​ക​ളാ​ണ്​ ഇ​ത്ത​വ​ണ ക​രാ​മ ഫെ​സ്റ്റി​വ​ലി​ൽ ഒ​രു​ങ്ങു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​മാ​ണ്​ റ​മ​ദാ​നി​ൽ ക​രാ​മ​യി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ൾ​​ക്കൊ​പ്പം മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം ക​രാ​മ​യി​ലെ രാ​ത്രി വൈ​ബ്​ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്​. ഇ​ത്ത​വ​ണ ര​ണ്ട്​ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ്​ ഫെ​സ്റ്റി​വ​ൽ. ക​രാ​മ പാ​ർ​ക്കി​ലാ​ണ്​ ര​ണ്ട്​ രീ​തി​യി​ൽ ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രി​ട​ത്ത്​ പ​ല​ത​രം രു​ചി​ക​ളു​മാ​യി ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ ഒ​ത്തു​ചേ​രും.

മ​റ്റൊ​രി​ട​ത്ത്​ കാ​ർ​ണി​വ​ലും കു​ട്ടി​ക​ൾ​ക്ക്​ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള പ​രി​പാ​ടി​ക​ളു​മാ​ണ്​ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഇ​വ ര​ണ്ടി​നെ​യും ന​ട​പ്പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കും. ക​മ്യൂ​ണി​റ്റി ഇ​ഫ്താ​ർ ടേ​ബി​ളു​ക​ൾ, വി​വി​ധ​ത​രം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കാ​ർ​ണി​വ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി പു​തി​യ സം​രം​ഭ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും ഒ​രു​ക്കും. 70,000ത്തി​ൽ പ​രം സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഫെ​സ്റ്റി​വ​ലി​ലേ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​ഞ്ച്​ ദി​ർ​ഹം മു​ത​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​കും. ക​പ്പ​ബി​രി​യാ​ണി, മാ​ങ്ങ ഉ​പ്പി​ലി​ട്ട​ത്, നാ​ട​ൻ സ​മൂ​സ, പാ​ഷ​ൻ ​​​ഫ്രൂ​ട്ട്​ ജ്യൂ​സ്, സു​ലൈ​മാ​നി, ഐ​സ്​ ഒ​ര​തി, ക​ടു​ക്ക പൊ​രി​ച്ച​ത്, ചൂ​ടു​ള്ള ഐ​സ്​ ക്രീ​മു​ക​ൾ അ​ങ്ങ​നെ തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളു​ടെ സ​മൂ​ഹ അ​ടു​ക്ക​ള​യാ​യി ക​രാ​മ മാ​റും. എ​ല്ലാ ദി​വ​സ​വും നോ​മ്പു​തു​റ സ​മ​യം മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ട്​ മ​ണി​വ​രെ​യാ​ണ്​ ഫെ​സ്റ്റി​വ​ൽ സ​മ​യം.

19 മു​ത​ൽ 28 വ​രെ ക​രാ​മ​യി​ലെ റ​സ്റ്റാ​റ​ന്‍റു​ക​ൾ വ​ർ​ണ​ലൈ​റ്റു​ക​ൾ കൊ​ണ്ട്​ അ​ലം​കൃ​ത​മാ​കും. മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കാ​ർ​ണി​വ​ലി​ൽ പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ർ ഒ​ത്തു​ചേ​രും. മാ​ർ​ച്ച്​ ഒ​ന്ന്​ മു​ത​ൽ എ​ല്ലാ രാ​ത്രി​യി​ലും ആ​റ്​ പ്ര​ക​ട​ന​ങ്ങ​ളാ​ണ്​ അ​ര​ങ്ങേ​റു​ക. രാ​ത്രി 9.15 മു​ത​ൽ 10.30 വ​രെ​യാ​ണ്​ ഷോ. ​വാ​രാ​ന്ത്യ​ങ്ങ​ളി​ൽ രാ​ത്രി 11 മ​ണി​​വ​രെ ഷോ ​തു​ട​രും. കൂ​ടാ​തെ പ​ര​മ്പ​രാ​ഗ​ത​മാ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, അ​റ​ബി​ക്​ കാ​ലി​ഗ്ര​ഫി, മൈ​ലാ​ഞ്ചി​യി​ട​ൽ, ത​ൽ​സ​മ​യ കാ​രി​ക്കേ​ച്ച​ർ ഡ്രോ​യി​ങ്​ എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadangulfnewsUAEKarama
News Summary - Ramadan will also be celebrated in Karama this year
Next Story