റമദാൻ: പരിശോധനകൾ സജീവമാക്കി
text_fieldsഫുജൈറ: റമദാൻ പ്രമാണിച്ച് പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ സജീവമാക്കി വിവിധ എമിറേറ്റുകളിലെ അധികൃതർ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി റസ്റ്റാറന്റുകളിലും റോഡ് സുരക്ഷ കൂട്ടാൻ പള്ളികൾക്ക് സമീപവും പരിശോധനകൾ വർധിപ്പിച്ചു. ഫുജൈറ മുനിസിപ്പാലിറ്റി ഭക്ഷണശാലകളിലായി ആകെ 687 പരിശോധന റൗണ്ടുകൾ പൂർത്തിയാക്കി.
കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നതിനൊപ്പം ഭക്ഷണത്തിന്റെ വില, ലേബലിങ്, ആരോഗ്യനിയമങ്ങൾ പാലിക്കൽ എന്നിവയും ഇൻസ്പെക്ടർമാർ പരിശോധിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജി. ഹസൻ സാലിം അൽ യമഹി പറഞ്ഞു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് പദ്ധതികൾ നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജയിൽ ട്രാഫിക് പൊലീസ് പള്ളികൾക്ക് സമീപത്തെ പട്രോളിങ് സജീവമാക്കി. പ്രത്യേകിച്ച് നമസ്കാര സമയങ്ങളിൽ പാർക്കിങ് നിയന്ത്രിക്കുകയും പ്രാർഥനക്കെത്തുന്നവരുടെ വാഹനങ്ങൾക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നുണ്ട്. അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്ന നിയമവിരുദ്ധ പാർക്കിങ് തടയാൻ ശക്തമായ നിരീക്ഷണവും അധികൃതർ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

