Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ: ശമ്പളം നേരത്തെ നൽകാൻ ഉത്തരവ്
text_fieldsbookmark_border
അബൂദബി: റമദാൻ പ്രമാണിച്ച് ശമ്പളം നേരത്തെ ലഭ്യമാക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. റമദാൻ മാസത്തിന് വേണ്ട ഒരുക്കങ്ങൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് നടപടി. ഇതു പ്രകാരം അബൂദബി എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് മേയ് 25ന് ശമ്പളം നൽകണമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.
ഫെഡറൽ സർക്കാർ ജീവനക്കാരുടെ ശമ്പളം, വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ, യു.എ.ഇക്കാർക്കുള്ള സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ മേയ് 25ന് ലഭ്യമാക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു.
Next Story
