Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാന്‍ ഖുര്‍ആന്‍...

റമദാന്‍ ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

text_fields
bookmark_border
റമദാന്‍ ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു
cancel
camera_alt

അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​രാ​ർ​ഥി​ക​ളും

വി​ധി​ക​ര്‍ത്താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളും

Listen to this Article

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ന്‍ ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​രം സ​മാ​പി​ച്ചു. ജൂ​നി​യ​ര്‍, സീ​നി​യ​ര്‍, ഗേ​ള്‍സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ജൂ​നി​യ​ര്‍ ത​ല​ത്തി​ല്‍ സൗ​ബാ​ന്‍ ഖാ​ലി​ദ്, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് ആ​ദി​ല്‍, ഫ​ര്‍ഹാ​ന്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.

സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സി​നാ​ന്‍ നൂ​റു​ല്ലാ​ഹ് ഒ​ന്നാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് സ​ല്‍മാ​ന്‍ അ​ല്‍ ഫാ​രി​സി ര​ണ്ടാം സ്ഥാ​ന​വും സു​ഫി​യാ​ന്‍ നൂ​റു​ല്ലാ​ഹ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗേ​ള്‍സ് വി​ഭാ​ഗ​ത്തി​ല്‍ ന​സ്‌​നി​ന്‍ ഫാ​ത്തി​മ​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. നി​സ്ബ ബ​ഷീ​ര്‍ ര​ണ്ടാം സ്ഥാ​ന​വും നൗ​ബ ന​സീം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. അ​ബൂ​ദ​ബി ശൈ​ഖ് സാ​യി​ദ് മ​സ്ജി​ദി​ലെ ഖാ​രി​ഉം ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് മ​സ്ജി​ദ് ഇ​മാ​മു​മാ​യ ഡോ. ​അ​ഹ്മ​ദ് അ​ബ്ദു​ല്‍ അ​ളീം അ​ബൂ​സ​ലീ​മ, ഡോ. ​ജ​ലാ​ലു​ദ്ദീ​ന്‍ അ​ല്‍ ഹ​മാ​മി, ഡോ. ​മു​ഹ​മ്മ​ദ് ശു​ഐ​ബ് അ​ല്‍ ഹു​സൈ​നി, അ​ബ്ദു​ല്‍ ല​ത്തീ​ഫ് ഹു​ദ​വി, സ​ഫീ​ര്‍ ദാ​രി​മി, മു​ഹ​മ്മ​ദ് അ​ലി ഹു​ദ​വി, ശം​സീ​ര്‍ ഹു​ദ​വി എ​ന്നി​വ​ര്‍ വി​ധി​ക​ര്‍ത്താ​ക്ക​ളാ​യി.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് അ​ബ്​​ദു​ല്ല ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. സിം​സാ​റു​ല്‍ ഹ​ഖ് ഹു​ദ​വി ഖു​ര്‍ആ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ പി. ​ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ബാ​വ ഹാ​ജി, സേ​ഫ് ലൈ​ന്‍ ഗ്രൂ​പ് എം.​ഡി ഡോ. ​അ​ബൂ​ബ​ക്ക​ര്‍ കു​റ്റി​ക്കോ​ല്‍, ഫാ​ത്തി​മ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഇ.​പി. മൂ​സ​കു​ഞ്ഞി ഹാ​ജി, കെ.​കെ. അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ല്‍ സ​ലാം, സു​ന്നി സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു റ​ഊ​ഫ് അ​ഹ്‌​സ​നി, കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ശു​കൂ​ര്‍ അ​ലി ക​ല്ലി​ങ്ങ​ല്‍, ബി.​സി. അ​ബൂ​ബ​ക്ക​ര്‍, സാ​ബി​ര്‍ മാ​ട്ടൂ​ല്‍, മു​സ്ത​ഫ വാ​ഫി, സു​ബൈ​ര്‍ കാ​ഞ്ഞ​ങ്ങാ​ട്, അ​ഹ്മ​ദ് കു​ട്ടി, സ​ലീം നാ​ട്ടി​ക, ശി​ഹാ​ബ് ക​പ്പാ​ര​ത്ത്, അ​ബ്​​ദു​ല്ല ന​ദ്‌​വി, റ​ഫീ​ഖ് പൂ​വ്വ​ത്താ​ണി, അ​ഷ്‌​റ​ഫ് ന​ജാ​ത്, ഹാ​രി​സ് ബാ​ഖ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran recitation
News Summary - Ramadan Quran recitation competition
Next Story