റമദാൻ ഒാഫറുകൾക്കായി കാരിഫോർ 110 മില്യൻ ദിർഹം നീക്കിവെക്കും
text_fieldsദുബൈ: മാജിദ് അൽ ഫുത്തൈമിനു കീഴിൽ പ്രവർത്തിക്കുന്ന യു.എ.ഇയിലെ കാരിഫോർ മാർക്കറ്റുകൾ റമദാൻ കാമ്പയിൻ പ്രഖ്യാപിച്ചു. ഇൗ വർഷം വിലക്കിഴിവ് നൽകുവാനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 110 മില്യൻ ദിർഹമാണ് ചെലവിടുക. മുൻ വർഷത്തെ അപേക്ഷിച്ച് 80 ശതമാനം അധികമാണിത്. ധനകാര്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ. ഹാഷിം അൻ നുെഎമി സിറ്റി സെൻറർ ഷാർജയിലെ കാരിഫോർ ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച വേളയിലാണ് ‘ഇൗ റമദാനിൽ നിങ്ങൾക്ക് കരുതലേകാൻ’ പദ്ധതി പ്രഖ്യാപിച്ചത്. മെയ് 29 വരെ ഭക്ഷണ ഉൽപന്നങ്ങൾക്ക് 77ശതമാനവും ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് 50 ശതമാനവും വിലക്കിഴിവ് ലഭ്യമാവും.
12000 ഉൽപന്നങ്ങൾക്കാണ് വിലക്കിഴിവ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കിടയിൽ വിതരണം ചെയ്യുവാൻ അരിയും മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളും ഉൾക്കൊള്ളുന്ന കിറ്റ് യു.എ.ഇ റെഡ് ക്രസൻറ്, കാരിഫോർ വളണ്ടിയർമാർ ചേർന്ന് തയ്യാറാക്കുമെന്ന് കാരിഫോർ യു.എ.ഇ കൺട്രി മാനേജർ ഫിലിപ്പ് പിഗിൽഹാൻ പറഞ്ഞു. 50,100 ദിർഹമിന് കിറ്റുകൾ ആവശ്യക്കാർക്ക് വാങ്ങാനുമാവും. ദുബൈ ഇൻറർനാഷനൽ, അൽ മക്തൂം വിമാനത്താവളങ്ങളിൽ 45,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
