Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ൻ...

വ​ൻ വി​ല​ക്കി​ഴി​വു​മാ​യി ‘റ​മ​ദാ​ൻ നൈ​റ്റ്​​സ്​’ ഏ​പ്രി​ൽ അ​ഞ്ചു​മു​ത​​ൽ

text_fields
bookmark_border
വ​ൻ വി​ല​ക്കി​ഴി​വു​മാ​യി ‘റ​മ​ദാ​ൻ നൈ​റ്റ്​​സ്​’ ഏ​പ്രി​ൽ അ​ഞ്ചു​മു​ത​​ൽ
cancel

ഷാ​ർ​ജ: 75 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വ്​ വാ​ഗ്ദാ​നം ചെ​യ്ത്​ ‘റ​മ​ദാ​ൻ നൈ​റ്റ്‌​സ്’ മേ​ള ഇ​ത്ത​വ​ണ ഏ​പ്രി​ൽ 5 മു​ത​ൽ 21 വ​രെ ന​ട​ക്കു​മെ​ന്ന്​ ഷാ​ർ​ജ എ​ക്സ്‌​പോ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​മ​ദാ​നി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന മേ​ള​യു​ടെ 40ാമ​ത്​ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ അ​ര​ങ്ങേ​റു​ന്ന​ത്. എ​മി​റേ​റ്റി​ൽ ന​ട​ക്കു​ന്ന ഷാ​ർ​ജ റ​മ​ദാ​ൻ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മേ​ള ഒ​രു​ക്കു​ന്ന​ത്.

പ്ര​ധാ​ന​പ്പെ​ട്ട ബ്രാ​ൻ​ഡു​ക​ളു​ടെ പ​തി​നാ​യി​ര​ത്തി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ മേ​ള​യി​ലു​ണ്ടാ​വു​ക. ഇ​തോ​ടൊ​പ്പം സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നും സാം​സ്കാ​രി​ക, ക​ലാ, വി​നോ​ദ പ​രി​പാ​ടി​ക​ളും പ്രാ​ദേ​ശി​ക, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. 17 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​വി​ധ പ്രാ​യ​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ഗെ​യി​മു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ഏ​രി​യ​യും സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഹെ​റി​റ്റേ​ജ് വി​ല്ലേ​ജും ഇ​ത്ത​വ​ണ​യു​ണ്ട്.

ഹെ​റി​റ്റേ​ജ്​ വി​ല്ലേ​ജി​ൽ സാം​സ്കാ​രി​ക ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, പാ​നീ​യ​ങ്ങ​ൾ, ജ​ന​പ്രി​യ റ​മ​ദാ​ൻ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5 മു​ത​ൽ പു​ല​ർ​ച്ചെ 1 വ​രെ​യാ​ണ്​ മേ​ള​യി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​വേ​ശ​നം മൂ​ന്നു മു​ത​ൽ രാ​ത്രി 12 വ​രെ​യു​മാ​യി​രി​ക്കും.

ഷാ​ർ​ജ റ​മ​ദാ​ൻ ഫെ​സ്റ്റി​വ​ലി​ലെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൊ​ന്നാ​യ ‘റ​മ​ദാ​ൻ നൈ​റ്റ്‌​സ്’ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്രാ​ധാ​ന്യ​മു​ള്ള മേ​ള​യാ​ണെ​ന്ന്​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ചെ​യ​ർ​മാ​നും ഷാ​ർ​ജ എ​ക്‌​സ്‌​പോ സെ​ന്‍റ​ർ ചെ​യ​ർ​മാ​നു​മാ​യ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഉ​വൈ​സ്​ പ​റ​ഞ്ഞു. റ​മ​ദാ​ൻ, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​പ​ണ​ന ഓ​ഫ​റു​ക​ളും മി​ക​ച്ച പ​രി​പാ​ടി​ക​ളു​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ എ​ക്സ്​​പോ സെ​ന്‍റ​ർ സി.​ഇ.​ഒ സൈ​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ മി​ദ്​​ഫ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAERamadan Nights
News Summary - Ramadan Nights- u.a.e
Next Story