റമദാൻ ആത്മശുദ്ധീകരണത്തിന്റെ മാസം -സിംസാറുൽ ഹഖ് ഹുദവി
text_fieldsഅഹ്ലൻ റമദാൻ പരിപാടിയിൽ സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
ദുബൈ: റമദാൻ വിശ്വാസികളുടെ ആത്മീയ ശുദ്ധീകരണത്തിനും ആത്മാവിന്റെ ഉണർത്തലിനുമുള്ള അതുല്യമായ ഒരു മാസമാണെന്നും വിശ്വാസികൾ ആരാധനകൾ വർധിപ്പിക്കുകയും സമർപ്പണബോധത്തോടെ ജീവിക്കുകയും ചെയ്യണമെന്നും പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവി. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി അബു ഹൈൽ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല ട്രഷറർ മുനീർ ഹാജി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഹകീം തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് എന്നിവർ സംസാരിച്ചു. അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, സി.എ ബഷീർ പള്ളിക്കര, ഫൈസൽ മുഹ്സിൻ, സി.എച്ച് നൂറുദ്ദീൻ, പി.ഡി നൂറുദ്ദീൻ, സിദ്ദീഖ് ചൗക്കി, ഹസൈനാർ ബീജന്തടുക്ക, റഫീഖ് പടന്ന, ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ കുബനൂർ, ശരീഫ് കോളിയാട്, സലിം ചേരങ്കൈ, ഇ.ബി അഹമ്മദ്, സുബൈർ അബ്ദുല്ല, മുനീഫ് ബദിയടുക്ക, എം.എസ് ഹമീദ്, ഷുഹൈൽ കോപ്പ, സിനാൻ തൊട്ടാന്, ശിഹാബ് നയന്മാർമൂല, തൽഹത്ത് തളങ്കര, നാച്ചു പാലകൊച്ചി, റസാഖ് ബദിയടുക്ക, ഇബ്രാഹിം ബെരിക്ക, ഖാലിദ് പാലക്കി, റഫീഖ് മാങ്ങാട്, മൻസൂർ മർത്തിയ, ഹനീഫ് കട്ടക്കാൽ, യൂസഫ് ഷേണി, മുഹമ്മദ് കാലായി, ഗഫൂർ എരിയാൽ, മുനീർ ബെരിക്ക, സാജിദ് സൈലർ ചേരങ്കൈ, സർഫ്രാസ് റഹ്മാൻ, ഗഫൂർ ഊദ്, മുഹമ്മദ് കാസിയാറകം, അൻവർ പള്ളം, കാമിൽ ബാങ്കോട്, തസ്ലിം ബെൽക്കാട്, ആമീൻ പള്ളിക്കാൽ, സലാം ബെദിര, ഷെക്കിൽ എരിയാൽ, ജലാൽ കുന്നിൽ, ബദ്രു കമ്പാർ, അബ്ദുൽ റഹ്മാൻ നെക്കര, കാദർ മൊഗർ, തഹസീൻ, മുല്ല ഉമർ, അൻവർ മഞ്ഞംപാറ, സലാം ആദൂർ, ഖാദർ ആദൂർ, മൊയ്തീൻ കുഞ്ഞി, റിയാസ്, മൊയ്തീൻ, ഹനീഫ് കോട്ട, ഹനീഫ് ആദൂർ, സത്താർ ആലംപാടി, ഖലീൽ പതിക്കുന്നിൽ, റസാഖ് ഹാജി ചെറൂണി, ജബ്ബാർ ബൈതല, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം ട്രഷറർ ഉപ്പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

