റമദാന് ഇനി ദിവസങ്ങൾ മാത്രം, എ.ബി.സി കാർഗോയിൽ വൻ തിരക്ക്
text_fieldsദുബൈ: പുണ്യ റമദാന് ദിവസങ്ങൾ മാത്രം ശേഷിക്കവെ പ്രമുഖ കാർഗോ സ്ഥാപനമായ എ.ബി.സി കാർഗോയിൽ വൻ തിരക്ക്. പെരുന്നാൾ സമ്മാനങ്ങൾ ഉൾപ്പെടെ നാട്ടിലേക്ക് സാധനങ്ങൾ അയക്കാനായി എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി എ.ബി.സി മാനേജ്മെന്റ് അറിയിച്ചു. പ്രിയപ്പെട്ടവർക്ക് അരികിലേക്ക് എത്താനായില്ലെങ്കിലും അവർക്കുള്ള സമ്മാനങ്ങൾ വിശ്വസ്തതയോടെ വേഗത്തിൽ എത്തിക്കുക എന്നതാണ് പ്രവാസികളുടെ ലക്ഷ്യം. അതിന്റെ ഭാഗമായി വലിയ തിരക്കാണ് എ.ബി.സി കാർഗോയുടെ ബ്രാഞ്ചുകളിൽ അനുഭവപ്പെടുന്നത്.
കാർഗോ ആൻഡ് ഫ്രൈറ്റ് ഫോർവേഡിങ് രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജി.സി.സിലെ തന്നെ നമ്പർ വൺ കമ്പനിയാണ് എ.ബി.സി കാർഗോ. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസനീയമായ സേവനങ്ങൾ നടത്തുന്ന എ.ബി.സി കാർഗോയിൽ ആയിരത്തിലധികം ജീവനക്കാരും വിപുലമായ വാഹന സൗകര്യവും നൂറിൽപരം ഓഫിസുകളുമാണുള്ളത്. കാർഗോ, കൊറിയർ, ഷിപ്പിങ്, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി സേവനങ്ങൾ കമ്പനി ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്.
പ്രാദേശിക ഡെലിവെറിക്കായി എക്സ്പ്രസ് ഡൊമസ്റ്റിക് സേവനങ്ങളും ലഭ്യമാണ്. എല്ലാ വർഷത്തെയും പോലെ എ.ബി.സി കാർഗോ ഇത്തവണയും റമദാൻ സ്പെഷൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കിലോ മുതലുള്ള പാക്കേജുകൾ അയക്കാനുള്ള സൗകര്യം ലഭ്യമാണ്. എ.ബി.സി കാർഗോയുടെ ജി.സി.സിയിലെ എല്ലാ ബ്രാഞ്ചുകളിലും എ.ബി.സി ലുലു ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചു രാത്രി വൈകിയും എല്ലാ ബ്രാഞ്ചുകളും പ്രവർത്തന സജ്ജമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.