റമദാൻ: ഷാർജ മ്യൂസിയത്തിൽ സൗജന്യ പ്രവേശനം
text_fieldsഷാര്‍ജ: ഷാര്‍ജയിലെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രമായ സിവിലൈസേഷന് മ്യൂസിയത്തിലേക്കുള്ള പ്രവേശന ഫീസ് റമദാനില്‍ ഒഴിവാക്കിയതായി ഷാർജ മ്യൂസിയംസ് അതോറിറ്റി (എസ്.എം.എ) അറിയിച്ചു. വിവിധ കാലഘട്ടങ്ങളിലെ 5000ത്തിലധികം ശേഖരങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം, സന്ദർശകരെ ഇസ്ലാമിനെക്കുറിച്ചും സഹിഷ്ണുതയുടെ മൂല്യങ്ങളെക്കുറിച്ചും കൂടുതലറിയാൻ സഹായിക്കുന്ന പ്രധാന കേന്ദ്രമാണ്. ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനും ഷാർജ ആർട്ട് മ്യൂസിയവും ശനിമുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെയും രാത്രി 9.30 മുതൽ 11.30 വരെയും പൊതുജനങ്ങൾക്കായി തുറക്കും. ഷാര്ജക്കാരുമായി നിരന്തരം ഇടപഴകുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിെൻറയും ഭാഗമായി, ഷാർജ അക്വേറിയത്തിലും ഷാർജ മാരിടൈം മ്യൂസിയത്തിലും പ്രവേശന സമയം നീട്ടാനും എസ്.എം.എ തീരുമാനിച്ചു. വെള്ളിയാഴ്ചകളിൽ രണ്ട് മ്യൂസിയങ്ങളും രാത്രി 9.30 മുതൽ 11.30 വരെ മാത്രമേ പ്രവർത്തിക്കൂ.
മറ്റ് മ്യൂസിയങ്ങൾ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ മാത്രം പ്രവർത്തിക്കുകയും വെള്ളിയാഴ്ചകളിൽ അടക്കുകയും ചെയ്യും. അൽ മഹത്ത മ്യൂസിയം, ഷാർജ ആർക്കിയോളജി മ്യൂസിയം, ഷാർജ ഹെറിറ്റേജ് മ്യൂസിയം, ഷാർജ സയൻസ് മ്യൂസിയം, ഷാർജ കാലിഗ്രഫി മ്യൂസിയം, ബെയ്ത് അൽ നബൂദ, ഷാർജ ക്ലാസിക് കാർസ് മ്യൂസിയം, ഷാർജ കോട്ട, ഹിസ്ൻ ഖോർഫാക്കൻ, ഖോർഫാക്കനിലെ റസിസ്റ്റൻസ് സ്മാരകം എന്നിവിടങ്ങളിൽ റമദാെൻറ അവസാന പത്ത് ദിവസങ്ങളിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത് നിർത്തും. എല്ലാ മ്യൂസിയങ്ങളും റമദാൻ 29 മുതൽ ഈദ് അൽ ഫിത്റിെൻറ രണ്ടാംദിവസം വരെ അടക്കും. ഇതിനുശേഷം പതിവ് രീതിയിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

