എരിവും പുളിയും കുറച്ചു പോരേ
text_fieldsനമ്മുടെ ഭക്ഷണശീലങ്ങൾ ആരോഗ്യകരമല്ലെന്ന് പറയുന്നതിന് പ്രധാനകാരണം ആഹാരങ്ങളിലെ എരിവിെൻറ ആധിക്യമാണ്. കറിയിലും പലഹാരങ്ങളിലും മുളകുപൊടി വാരിക്കോരി ഇടുക എന്നത് മലയാളിക്ക് ഒരു ശീലമായിപ്പോയി. ഭക്ഷണമില്ലാതെ ഒഴിഞ്ഞു കിടന്ന വയറിലേക്ക് എരിവ് നിറഞ്ഞ ഭക്ഷണം കടത്തിവിടുക എന്നത് ശരീരത്തെ ഒരർഥത്തിൽ പീഡിപ്പിക്കലാണ്. അൾസർ, മലബന്ധം, പൈൽസ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കുന്നു. റമദാൻ പകുതിയാകുേമ്പാളേക്കും ഭക്ഷണം കഴിക്കാൻ തന്നെ കഴിയാത്തത്ര മടുപ്പായി മാറും. പുളിയും നോമ്പുകാലത്തെങ്കിലും നിയന്ത്രിക്കണം. എരിവും പുളിയും ഏറിയ ഭക്ഷണം കഴിക്കുന്നവർക്ക് നോമ്പിനിടയിൽ പുളിച്ചു തികട്ടുന്ന ബുദ്ധിമുട്ടും സാധാരണമാണ്. കുറഞ്ഞ അളവിൽ മാത്രം പച്ച മുളകോ കുരുമുളകോ ചേർക്കുന്നതു കൊണ്ട് പ്രശ്നമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
