റമദാൻ ഫെസ്റ്റ്: ഈജിപ്ഷ്യൻ വനിതക്ക് ബി.എം.ഡബ്ല്യു കാര്‍
text_fieldsഷാർജ റമദാൻ ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ബി.എം.ഡബ്ല്യു കാര്‍ നേടിയ ഈജിപ്തിൽനിന്നുള്ള അസ്മ അൽ അവാനിക്ക് സമ്മാനം നൽകുന്നു
ഷാര്‍ജ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) സംഘടിപ്പിച്ച 31ാമത് ഷാർജ റമദാൻ ഫെസ്റ്റിവൽ റാഫിൾ നറുക്കെടുപ്പിൽ ഈജിപ്തിൽനിന്നുള്ള അസ്മ അൽഅവാനിക്ക് ബി.എം.ഡബ്ല്യു കാര്‍ ലഭിച്ചു. സഹാറ മാളില്‍ നടന്ന നറുക്കെടുപ്പില്‍ നിരവധി പേർക്ക് മൊബൈല്‍ ഫോണ്‍, കാഷ് പ്രൈസ് തുടങ്ങിയ സമ്മാനങ്ങള്‍ ലഭിച്ചു.
ജനങ്ങളുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി വിടർത്താൻ ഷാർജ എല്ലായ്പോഴും ആഗ്രഹിക്കുന്നുവെന്ന് ഫെസ്റ്റിവല്‍ ജനറൽ കോഓഡിനേറ്റർ ജമാൽ ബു സിഞ്ചാൽ പറഞ്ഞു. ഫെസ്റ്റിവലിലേക്ക് എത്തിയ ഷോപ്പർമാർക്കും സന്ദർശകർക്കും സന്തോഷകരമായ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് നല്‍കിയതെന്ന് ഫെസ്റ്റിവല്‍ ജനറൽ കോഓഡിനേറ്റർ ജമാൽ ബു സിഞ്ചാൽ പറഞ്ഞു.റമദാൻ ഫെസ്റ്റ്: ഈജിപ്ഷ്യൻ വനിതക്ക് ബി.എം.ഡബ്ല്യു കാര്‍
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

