Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​ൻ:...

റ​മ​ദാ​ൻ: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി കാ​മ്പ​യി​ൻ

text_fields
bookmark_border
റ​മ​ദാ​ൻ: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി   കാ​മ്പ​യി​ൻ
cancel

ദു​ബൈ: ഭ​ക്ഷ്യ​സു​ര​ക്ഷ, ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​ത ല​ക്ഷ്യ​മി​ട്ട് റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​വി​ധ പ​രി​ശോ​ധ​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും വ​സ്തു​ക്ക​ളും കൊ​ണ്ടു​പോ​കു​ന്ന​തി​നും സം​ഭ​രി​ക്കു​ന്ന​തി​നും ത​യാ​റാ​ക്കു​ന്ന​തി​നും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി ഭ​ക്ഷ്യ പ​രി​ശോ​ധ​ന വി​ഭാ​ഗം മേ​ധാ​വി സു​ൽ​ത്താ​ൻ അ​ലി അ​ൽ താ​ഹ​ർ വാ​റ​ത്താ​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ക്ഷ്യ വെ​യ​ർ​ഹൗ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പാ​യി ന​ട​ക്കും. വ്യാ​പാ​രം ന​ട​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സം​ഭ​ര​ണം, പ്ര​ദ​ർ​ശ​നം, വി​ൽ​പ​ന എ​ന്നി​വ​യി​ൽ ഈ ​ഔ​ട്ട്‌​ലെ​റ്റു​ക​ൾ ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ൺ​സ്യൂ​മ​ർ കോം​പ്ല​ക്സു​ക​ൾ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​നു​കാ​ലി​ക പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​രും. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഷോ​പ്പി​ങ്​ വ​ർ​ധി​ക്കു​ന്ന സെ​ൻ​ട്ര​ൽ ഫ്രൂ​ട്ട്, വെ​ജി​റ്റ​ബി​ൾ​സ് മാ​ർ​ക്ക​റ്റ്, വാ​ട്ട​ർ​ഫ്ര​ണ്ട് മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ വി​പ​ണി​ക​ളി​ൽ മ​റ്റൊ​രു കാ​മ്പ​യി​ന് തു​ട​ക്ക​മി​ടും. ഭ​ക്ഷ്യ​സു​ര​ക്ഷ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​ദ​ർ​ശ​നം, സം​ഭ​ര​ണം, വി​ത​ര​ണം എ​ന്നി​വ ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. സാ​ധാ​ര​ണ​യാ​യി ന​ശി​ച്ചു​പോ​കു​ന്ന വി​പ​ണി​ക​ളി​ലെ പു​തി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​ഫ്താ​ർ ഭ​ക്ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​െൻറ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും തീ​വ്ര​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. റ​മ​ദാ​ൻ സ​മ​യ​ത്ത് വ​റു​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​പ​ഭോ​ഗം കൂ​ടു​ത​ലാ​യി​രി​ക്കും. അ​തി​നാ​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വ​റു​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. കൂ​ടാ​തെ സം​ഭ​ര​ണ ​​സ്ഥ​ല​ങ്ങ​ൾ, ഭ​ക്ഷ​ണം ത​യാ​റാ​ക്ക​ൽ, പാ​ച​കം ചെ​യ്യു​ന്ന രീ​തി​ക​ൾ, സം​ഭ​ര​ണം, വി​ത​ര​ണം എ​ന്നീ ഘ​ട്ട​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​രു​ടെ വ്യ​ക്തി​ശു​ചി​ത്വം പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധി​ക്കും. ​ൈക​യു​റ​ക​ൾ, ഹെ​ഡ് ക​വ​ർ എ​ന്നി​വ ധ​രി​ച്ച് മാ​ത്രം പാ​ച​കം ചെ​യ്യേ​ണ്ട​താ​ണ്. ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ചും ജ​ന​പ്രി​യ അ​ടു​ക്ക​ള​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ഇ​വി​ട​ങ്ങ​ളി​ലെ ഉ​ൽ‌​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ൽ സ​മ്പൂ​ർ​ണ ശു​ചി​ത്വം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. ഇ​തി​നാ​യി വി​വി​ധ പ​രി​ശോ​ധ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യെ​ന്നും അ​ലി അ​ൽ താ​ഹ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanDubai MunicipalityFood Security Campaign
Next Story