പെരുന്നാൾ ദിനം: ദുബൈ പൊലീസിന് ലഭിച്ചത് 45,000 കോളുകൾ
text_fieldsദുബൈ: ഇദുൽ ഫിത്ർ അവധി ദിനങ്ങളിൽ ദുബൈ പൊലീസ് കൈകാര്യം ചെയ്തത് 45,845 സഹായ അഭ്യർഥന കോളുകൾ. കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വഴിയും 901 എന്ന കോൾ സെന്റർ നമ്പർ വഴിയുമാണ് കോളുകൾ സ്വീകരിച്ചത്.
ആകെ കോളുകളിൽ 40,715 എണ്ണം 999 എന്ന ഹോട്ട്ലൈൻ നമ്പറിലാണ് എത്തിയത്. 5130 കോളുകൾ 901 എന്ന നമ്പർ വഴിയുമാണെന്ന് ദുബൈ പൊലീസ് വാർത്ത കുറിപ്പിൽ അറിയിച്ചു. പൊതു ജനങ്ങളുടെ അന്വേഷണങ്ങൾക്ക് ദ്രുതഗതിയിൽ മറുപടി നൽകുകയും മികച്ച രീതിയിൽ ഇടപെടുകയും ചെയ്ത ദുബൈ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ആക്ടിങ് ഡയറക്ടർ കേണൽ ബിലാൽ ജുമാ അൽ തായർ പറഞ്ഞു. 999 എന്ന നമ്പർ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂവെന്നും അന്വേഷണങ്ങളുമായി ബന്ധപ്പെട്ട കോളുകൾക്ക് 901 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം, 901 കോൾ സെന്റർ അവധി ദിനങ്ങളിൽ ദുബൈ പൊലീസ് ഒഫീഷ്യൽ വെബ്സൈറ്റ് വഴി 1273 ഇമെയിലുകൾ കൈകാര്യം ചെയ്തതായി കസ്റ്റർമർ ഹാപ്പിനസ് സെന്റർ ആക്ടിങ് ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം പറഞ്ഞു. കൂടാതെ 549 തത്സമയ ചാറ്റുകളിലൂടെയും ജനങ്ങളുമായി സംവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

