‘ബാപ്സ്’ ക്ഷേത്രത്തിൽ റമദാൻ സാംസ്കാരിക സായാഹ്നം
text_fieldsഅബൂദബി ബാപ്സ് ഹിന്ദു മന്ദിറിൽ സംഘടിപ്പിച്ച റമദാൻ സര്‍വമത സാംസ്കാരിക സായാഹ്നം
അബൂദബി: റമദാനോടനുബന്ധിച്ച് സര്‍വമത സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ച് ബാപ്സ് ഹിന്ദു മന്ദിര്‍. ഒംസിയ്യത്ത് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് മുഖ്യാതിഥിയായിരുന്നു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ മത നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും സാമൂഹിക പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. സാംസ്കാരിക പരിപാടികള്‍ക്കുപുറമേ പ്രഭാഷണങ്ങളും ബ്രഹ്മ വിഹാരിദാസ് സ്വാമിയുടെ പ്രാര്‍ഥനയും ചടങ്ങില്‍ നടന്നു.

