Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

വ​ർ​ണ​ന​ൾക്ക​തീ​ത​മീ.... വ​ർ​ണ​നൃ​ത്യ​ങ്ങ​ൾ

text_fields
bookmark_border
വ​ർ​ണ​ന​ൾക്ക​തീ​ത​മീ.... വ​ർ​ണ​നൃ​ത്യ​ങ്ങ​ൾ
cancel

ഉ​മ്മു​ൽ​ഖു​വൈ​ൻ: ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഉ​മ്മു​ൽ ഖു​വൈ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പ​ട്ട​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കു​ന്ന​ത് കാ​ല​ങ്ങ​ളാ​യി നി​ല​കൊ​ള്ളു​ന്ന ക്ലോ​ക്ക് റൗ​ണ്ട് എ​ബൗ​ട്ട് ആ​ണ്. റേ​ഡി​യോ നി​ല​യ​ത്തി​ന് അ​ടു​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന ഈ ​കൊ​ച്ചു ഘ​ടി​കാ​ര​ഗോ​പു​രം ഒ​രു​വ​ട്ട​മെ​ങ്കി​ലും എ​മി​റേ​റ്റ്​ സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ മ​ന​സ്സു​ക​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ഗൃ​ഹാ​തു​ര കാ​ഴ്ച ത​ന്നെ​യാ​ണ്. പു​ണ്യ​മാ​സ​ത്തി​ലെ രാ​വു​ക​ളി​ൽ ഈ ​ഗോ​പു​രം പ്ര​കാ​ശ​വ​ർ​ണ​ങ്ങ​ളാ​ൽ ആ​ക​ർ​ഷ​ണീ​യ​മാ​ക്കി കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന ത്രി​മാ​ന ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ നി​ര​വ​ധി മാ​തൃ​ക​ക​ൾ നി​ശ്ചി​ത സ​മ​യ​ങ്ങ​ൾ ഇ​ട​വി​ട്ട് ചു​മ​രു​ക​ളി​ൽ ചാ​ർ​ത്തു​ന്ന നി​റ​ക്കൂ​ട്ടു​ക​ൾ എ​ത്ര നോ​ക്കി​നി​ന്നാ​ലും മ​തി​വ​രി​ല്ല.

റ​മ​ദാ​നി​ൽ ആ​രം​ഭി​ച്ച ഈ ​പ്ര​ദ​ർ​ശ​നം ഈ​ദ് ആ​ഘോ​ഷ​വേ​ള​ക​ൾ വ​രെ തു​ട​രും. അ​വ​ധി ദി​ന​ങ്ങ​ൾ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​ൻ അ​നേ​കം സ​ന്ദ​ർ​ശ​ക​രെ​ത്താ​റു​ള്ള ഉ​മ്മു​ൽ ഖു​വൈ​ൻ എ​മി​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡാ​യ കി​ങ് ഫൈ​സ​ൽ സ്ട്രീ​റ്റി​ലു​ള്ള ഈ ​ആ​ക​ർ​ഷ​ണം സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണു​ക​ൾ​ക്ക് ന​ല്ലൊ​രു വി​രു​ന്നാ​വും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationUAEramadan
News Summary - ramadan , celebration, u.a.e
Next Story