റമദാൻ പീരങ്കി യാത്ര തുടരുന്നു;നാളെ ഹത്തയിൽ
text_fieldsദുബൈ: റമദാനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ മൊബൈൽ പീരങ്കി യാത്ര തുടരുന്നു. റമദാൻ നാലിനും അഞ്ചിനും ജെ.ബി.ആറിലാണ് പീരങ്കി വെടിമുഴങ്ങുക.
ശേഷം അഞ്ചിനും ആറിനും ഹത്ത ഹാളിലേക്ക് മൊബൈൽ പീരങ്കി സഞ്ചരിക്കും. വ്രതം അവസാനിപ്പിക്കുന്നതിനുള്ള സമയം അറിയിക്കുന്നനായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതാണ് പീരങ്കി വെടി.
ഓരോ ഇടങ്ങളിലും പ്രദേശവാസികൾക്ക് കൗതുക കാഴ്ച സമ്മാനിക്കുന്നതിനാൽ പീരങ്കി പൊട്ടിക്കുന്നത് കാണാൻ നിരവധി പേരാണ് ഒരുമിച്ച് കൂടാറ്. ഈ റമദാനിൽ ദുബൈയിൽ 17 ഇടങ്ങളിലാണ് പീരങ്കി വെടി മുഴങ്ങുക. സഅബീൽ പാർക്കിൽ നിന്ന് ആരംഭിച്ച് ഉമ്മുസുഖെം മജ്ലിസിലാണ് ആദ്യമെത്തിയത്. തുടർന്ന് ജെ.ബി.ആറിലേക്കും അവിടെനിന്ന് അൽ ശംസ് ഹോട്ടലിലേക്കും മൊബൈൽ പീരങ്കി സഞ്ചരിക്കും. ശേഷം അൽ മൈദാൻ ഹോട്ടൽ, ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിക് ഹോട്ടൽ, നാദൽ ശിബ മജ്ലിസ്, മർഗാം പ്രദേശം, ബുർജ് ഖലീഫ, ലബാബ് പ്രദേശം, അൽ ഖവാനീജ് മജ്ലിസ്, മർസാ ബൊളിവാർഡ്, അൽ വർഖ പ്രദേശം, വിഡ ക്രീക്ക് ഹാർബർ എന്നിവയിലൂടെ സഞ്ചരിച്ച് ബർഷ പാർക്കിൽ അവസാനിക്കുന്ന രീതിയിലാണ് മൊബൈൽ പീരങ്കിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, ജെ.ബി.ആർ, ബുർജ് ഖലീഫ, ദമാക് ഹിൽസ്, എക്സ്പോ സിറ്റി ദുബൈ, ദുബൈ ഫെസ്റ്റിവൽ സിറ്റി, വിഡ ക്രീറ്റ് ഹാർബർ ഹോട്ടൽ എന്നീ ആറ് സ്ഥലങ്ങളിൽ റമദാൻ മുഴുവൻ പീരങ്കി വെടിമുഴങ്ങുമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

