Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാൻ: പീരങ്കികൾ...

റമദാൻ: പീരങ്കികൾ ആറിടങ്ങളിൽ മുഴങ്ങും

text_fields
bookmark_border
റമദാൻ: പീരങ്കികൾ ആറിടങ്ങളിൽ മുഴങ്ങും
cancel

ദുബൈ: റമദാൻ മാസം നോമ്പ്​ തുറ സമയം അറിയിക്കുന്ന പീരങ്കി മുഴക്കം ഇത്തവണ രണ്ട്​ ഇടങ്ങളിൽ കൂടി. നിലവിൽ നാല്​ പീരങ്കികളാണ്​ ദുബൈയിലുള്ളത്​. അത്​ ആറാക്കി ഉയർത്താൻ തീരുമാനിച്ചതായി ദുബൈ പൊലീസ്​ അധികൃതർ അറിയിച്ചു. ദേറ മുസല്ല, മംസാർ, മൻഖൂൽ മുസല്ല, ബുർജ്​ ഖലീഫ എന്നിവിടങ്ങൾക്ക്​ പുറമെ സിറ്റി വാക്കിലും മദീനത്ത്​ ജുമേറയിലുമാണ്​ ഇൗ വർഷം ക്രമീകരിക്കുക. പീരങ്കിയുടെ ചുമതലയുള്ള ഉദ്യോഗസ്​ഥർ ക്ലാസിക്​ ശൈലിയിലെ യൂനിഫോം അണിഞ്ഞാണ്​ ഡ്യൂട്ടിയിലുണ്ടാവുക.

അലങ്കരിച്ച ലാൻറ്​ റോവർ വാഹനങ്ങളും സജ്ജമാക്കും. വയോധികർക്കും പ്രത്യേക പരിചരണം ആവശ്യമുള്ള നിശ്​ചയ ദാർഢ്യ വിഭാഗങ്ങളിലെ വ്യക്​തികൾക്കും ഇൗ ഉദ്യമത്തിൽ പങ്കാളികളാവാൻ അവസരം ഒരുക്കമെന്ന്​ ദുബൈ പൊലീസ്​ അസി. ജനറൽ കമാൻഡർ മേജർ ജനറൽ മുഹമ്മദ്​ സഇൗദ്​ അൽ മർറി വ്യക്​തമാക്കി. പീരങ്കി മുഴക്ക സമയത്ത്​ ഇൗ വേദികളിൽ ഹാജറാകുന്നവർക്ക്​ സുവനീറുകളും സമ്മാനിക്കും. 

റമദാനു മുന്നോടിയായി  വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

അജ്മാന്‍ : റമദാന്‍ മാസം മുന്‍ നിര്‍ത്തി അജ്മാന്‍ ധനകാര്യ വകുപ്പ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അജ്മാനിലെ പച്ചക്കറി, മാംസ മാര്‍ക്കറ്റുകളിലെ സ്റ്റാളുകളിലാണ് ധനകാര്യ മന്ത്രാലയത്തി​​​െൻറ സഹകരണത്തോടെ അജ്മാന്‍ ധനകാര്യ വകുപ്പ് പരിശോധന നടത്തിയത്. അന്യായ  വിലവർധന തടയുക, ഉപഭോക്താക്കള്‍ക്ക് ആവശ്യമായ  സാധനങ്ങള്‍  ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചാണ്​ പരിശോധന. ന്യായമായ ഉപയോഗവും നിക്ഷേപ പരിസ്ഥിതിയും ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്ന് പരിശോധന വിഭാഗം തലവന്‍  മാജിദ് നാസര്‍ അല്‍ സുവൈദി പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരം മുന്‍ കരുതല്‍ പരിശോധനകള്‍ നടക്കാറുണ്ടെന്നും അദേഹം പറഞ്ഞു.

അകത്തും പുറത്തും നിറവോടെ റമദാൻ ഷെയറിങ്​ ഫ്രിഡ്​ജുകൾ ഇക്കുറിയും

ദുബൈ: റമദാൻ മാസം പടിവാതിക്കൽ എത്തിയതോടെ ദുബൈയിലെ വിവിധ താമസ കേന്ദ്രങ്ങളിൽ ദുബൈ ഷെയറിങ്​ ഫ്രിഡ്​ജുകൾ സജ്ജീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി. റെഡ്​ ക്രസൻറി​​​െൻറയും ദുബൈ ഒൗഖാഫി​​​െൻറയും അനുമതിയോടെ റമദാൻ അവസാനം വരെയാണ്​ ​ ഇവ പ്രവർത്തിപ്പിക്കുക​.  തൊഴിലാളികൾക്കും ഭക്ഷണവും പാനീയങ്ങളും വാങ്ങാൻ നിവൃത്തി ഇല്ലാത്തവർക്കും സൗജന്യമായി അവ ലഭ്യമാക്കുന്നതിനാണ്​ ഫ്രിഡ്​ജുകൾ തയ്യാറാക്കുന്നത്​.

ജബൽ അലി, ഖിസൈസ്​, മൻഖുൽ,മെയ്​ദാൻ, സിലിക്കോൺ ഒയാസിസ്​, ബർഷ, ഉമ്മു സുഖീം, ജ​ുമേറ, സ്​പോർട്​സ്​ സിറ്റി, എമിറേറ്റ്​സ്​ ലിവിങ്​,മറീന തുടങ്ങിയ ഇടങ്ങളിലെല്ലാം ഇതിനകം ഫ്രിഡ്​ജുകൾ സ്​ഥാപിച്ചു കഴിഞ്ഞു. ഫ്ലാറ്റുകളിലെ താമസക്കാരും അയൽവാസികളും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളുമെല്ലാം   പഴങ്ങളും പഴച്ചാറുകളും വെള്ളക്കുപ്പികളും കൊണ്ട്​ ഇവ നിറക്കും. ജാതി-മത-ഭാഷാ ഭേദമില്ലാതെയാണ്​ ഇൗ ഉദ്യമത്തിൽ പങ്കുചേരുന്നത്​.

ആരോടും അനുവാദം ചോദിക്കാതെ ഭക്ഷണം എടുക്കാമെന്നത് അൽപവരുമാനക്കാരായ ആളുകൾക്ക്​ ഏറെ ആശ്വാസകരമാണ്​. സ്വീകരിക്കുന്നവരുടെ അഭിമാനത്തിന്​ ക്ഷതമേൽക്കാത്ത വിധം ദാനം നൽകാനാകുമെന്നതാണ്​ കൂടുതൽ പേരെ ഇൗ ആശയവുമായി അടുപ്പിക്കുന്നത്​.  
കഴിഞ്ഞ വർഷം റമദാൻ ഷെയറിങ്​ ഫ്രിഡ്​ജ്​ സ്​ഥാപിച്ച ബിസിനസ്​ ബേയിലെ സ്​റ്റീഗൻ ബെർഗർ ഹോട്ടൽ ഇക്കുറി കൂടുതൽ ഹോട്ടലുകളെ ഇൗ ഉദ്യമവുമായി സഹകരിക്കാനായി ക്ഷണിച്ചിട്ടുണ്ട്​.

മീഡിയാ സിറ്റിയിലെ മീഡിയാ വൺ ഹോട്ടലിലും ഫ്രിഡ്​ജ്​ റെഡിയാണ്​. ഇക്കുറി ഫ്രിഡ്​ജുകളുടെ അകത്തുള്ള ഭക്ഷണ വൈവിധ്യം മാത്രമല്ല പുറമെ നിന്നുള്ള ദൃശ്യഭംഗിയും ഇൗ പ്രോജക്​ടിനെ ശ്രദ്ധേയമാക്കും. പെയിൻറിംഗുകളും നിറച്ചാർത്തുകളും കൊണ്ട്​ ഫ്രിഡ്​ജുക​െള മനോഹരമാക്കാൻ ഫ്രിഡ്​ജ്​ ആർട്​ ഇനിഷ്യേറ്റിവ്​ എന്ന കൂട്ടായ്​മയാണ്​ മുന്നോട്ടു വന്നിരിക്കുന്നത്​. താമസ കേന്ദ്രങ്ങളിലോ വ്യാപാര സമുച്ചയങ്ങളിലോ റമദാൻ ഷെയറിങ്​ ഫ്രിഡ്​ജ്​ ഒരുക്കാൻ ആഗ്രഹിക്കുന്നവർ  info@ramadansharingfridges.org എന്ന വിലാസത്തിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsramadanCannon
News Summary - Ramadan-Cannon-Gulf news
Next Story