റമദാന് ബോധവല്‍ക്കരണം; ടി.വി പരമ്പരയുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: റമദാനോടനുബന്ധിച്ച് അബൂദബി പൊലീസ് അഞ്ചാമത് സമഗ്ര റമദാന് ബോധവല്‍ക്കരണ ക്യാമ്പയ്നിന്റെ ഭാഗമായി 30 ദിവസം നീണ്ടു നിൽക്കുന്ന ടെലിവിഷന്‍ പരമ്പര സംപ്രേഷണം ചെയ്യും. സമൂഹത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രീകൃതമായിട്ടായിരിക്കും പരമ്പരയിലെ ഓരോ അധ്യായവും. അബൂദബി മീഡിയ കമ്പനിയുമായി സഹരിച്ച് നടത്തുന്ന പരിപാടി അബൂദബി മീഡിയ ചാനലുകളിലൂടെയും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് പൊതുജനം മുമ്പാകെ എത്തിക്കുക.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും നല്ല പെരുമാറ്റത്തെക്കുറിച്ചും അബൂദബി പൊലീസ് ക്യാമ്പയ്നിലൂടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് അബൂദബി പൊലീസിലെ സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അലി അല്‍ മുഹൈരി പറഞ്ഞു.
റമദാനില്‍ ഇഫ്താര്‍ സമയത്ത് വാഹനങ്ങള്‍ അമിത വേഗത്തിലും അശ്രദ്ധമായും ഓടിക്കുക, നിസ്കാരസമയങ്ങളില്‍ പള്ളികള്‍ക്കു സമീപം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗതാഗതതടസ്സമുണ്ടാക്കുക പോലുള്ള പ്രശ്നങ്ങളെയും ബോധവല്‍ക്കരണ പരിപാടികളില്‍ ചൂണ്ടിക്കാട്ടും. ഭിക്ഷാടനം, റമദാനോടനുബന്ധിച്ച് വ്യക്തികളടക്കം ചെയ്യുന്ന സേവനങ്ങള്‍ ചൂഷണം ചെയ്യുക തുടങ്ങിയ മോശം പെരുമാറ്റങ്ങളെയും തുറന്നുകാട്ടും. ധനസമ്പാദനത്തിനായി സൈബര്‍ തട്ടിപ്പുകാര്‍ നടത്തുന്ന വിവിധ രീതികളെക്കുറിച്ചും പൊലീസ് പരിപാടിയിലൂടെ പൊതുജനങ്ങളെ ബോധവല്ക്കിരിക്കുമെന്ന് സെക്യൂരിറ്റി മീഡിയ വകുപ്പ് മേധാവി നാസര്‍ അബ്ദുല്ല അല്‍ സാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

