റമദാൻ: 735 തടവുകാരെ മോചിപ്പിക്കും
text_fieldsഅബൂദബി: റമദാന് വ്രതാരംഭത്തിന് മുന്നോടിയായി 735 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന് ഉത്തരവിട്ടു. തടവുകാർക്ക് മേല്‍ ചുമത്തിയ പിഴകള്‍ പ്രസിഡന്റ് ഏറ്റെടുത്ത് അടക്കുകയും ചെയ്യും. താരതമ്യേന ലഘുവായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ജയില്‍ മോചിതരാക്കുന്നത്.
റമദാന് മാസം കുടുംബങ്ങള്‍ക്കൊപ്പം സമയം ചെലവിടാനും അവര്‍ക്കൊപ്പം വ്രതം അനുഷ്ഠിക്കാനുമൊക്കെ മോചിതരാവുന്ന തടവുകാര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. കഴിഞ്ഞ വർഷം ദേശീയ ദിനത്തോടനുബന്ധിച്ച് 1,018 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

