Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇഫ്താറിന്‍റെ...

ഇഫ്താറിന്‍റെ സ്​നേഹമധുരം പങ്കിട്ട്​ പ്രവാസികൾ

text_fields
bookmark_border
iftar
cancel

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ

ഫു​ജൈ​റ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഫു​ജൈ​റ പ്രൊ​വി​ൻ​സി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം താ​ജ്മ​ഹ​ൽ റെ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്നു. സം​ഗ​മ​ത്തി​ൽ ഫു​ജൈ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ചെ​യ​ർ​മാ​ൻ ബി​നോ​യ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ഷാ​ബു മു​സ്ത​ഫ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സി​റാ​ജു​ദ്ദീ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ്​ സ​റീ​ന സം​സാ​രി​ച്ചു. അ​ജി​ത് ഗോ​പി​നാ​ഥ്, ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ഫ്താ​ർ സം​ഗ​മം

ഷാ​ർ​ജ​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യി​ലെ പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ മ​തേ​ത​ര ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ന്ന​ണി വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മു​ര​ളി മം​ഗ​ല​ത്ത് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. കെ.​പി.​സി.​സി മു​ൻ സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, ഇ​ൻ​കാ​സ് യു.​എ.​ഇ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ, മു​ന്ന​ണി ജ​ന. ക​ൺ​വീ​ന​ർ ര​ഞ്ജ​ൻ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ഷാ​ജി ലാ​ൽ, ഇ​ഫ്താ​ർ മീ​റ്റ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ജ​ന. സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ്, ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ.​വി. മ​ധു​വി​നെ അ​നു​മോ​ദി​ച്ചു. 1500ഓ​ളം പേ​ർ ഇ​ഫ്താ​ർ മീ​റ്റി​ൽ പ​ങ്കാ​ളി​ക​ളാ​യി.

മ​തേ​ത​ര ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്ന്

അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം

അ​ജ്​​മാ​ൻ: അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ജ്‌​മാ​ൻ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഖാ​ദ​ർ അ​ത്തൂ​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹാ​ഫി​ള് മു​ഹ​മ്മ​ദ്‌ സാ​ബി​ത് ഫാ​റൂ​ഖി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം കു​ട്ടി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ നീ​ർ​ച്ചാ​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​സൈ​നാ​ർ കാ​ഞ്ഞ​ങ്ങാ​ട്, ജി​ല്ല സെ​ക്ര​ട്ട​റി ആ​സി​ഫ് പ​ള്ള​ങ്കോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​ണ്ഡ​ലം ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​എം അ​ബ്ദു​ൽ റ​ഹ്മാ​ൻ, അ​ബ്ദു​ല്ല പ​ട​ന്ന, ഫ​ർ​സി​ൻ ഹ​മീ​ദ്, മ​ജീ​ദ് ചൊ​വ്വേ​രി, എ.​ജി.​സി ആ​സാ​ദ്, എ. ​അ​ബ്ദു​ൽ ഖാ​ദ​ർ, സാ​ദി​ഖ് പോ​ത്താം​ക​ണ്ടം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ അ​ബ്ദു​ല്ല സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ല്ല ബീ​രി​ച്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

പ​റ​ശ്ശി​നി കൂ​ട്ടാ​യ്മ

ദു​ബൈ: പ​റ​ശ്ശി​നി കൂ​ട്ടാ​യ്മ​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം ദു​ബൈ ഖു​സൈ​സ് അ​മീ​ർ ട​വ​ർ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ പ​റ​ശ്ശി​നി, സെ​ക്ര​ട്ട​റി സ​നു ഭാ​സ്ക​ർ, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ക​ലാം, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ കെ.​പി. മു​സ്ത​ഫ, മു​സ്ത​ഫ ഇ​ല്ലി​ക്ക​ൽ, ര​ഘു​ത്ത​മ​ൻ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി സ​ക്കീ​ർ ന​ന്ദി പ​റ​ഞ്ഞു.

പ​റ​ശ്ശി​നി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

അ​ൽ​ഐ​ൻ കെ.​എം.​സി.​സി

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന സ​ദ​സ്സും ഇ​ഫ്താ​ർ സം​ഗ​മ​വും അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഐ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബീ​രാ​ൻ​കു​ട്ടി ക​രേ​ക്കാ​ട് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​ഷിം ത​ങ്ങ​ൾ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഹം​സ മു​സ്‍ലി​യാ​ർ, സാ​ദി​ക്ക് ഉ​സ്താ​ദ് തു​ട​ങ്ങി​യ​വ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ൽ​ഐ​ൻ കെ.​എം.​സി.​സി വി​വി​ധ ജി​ല്ല-​മ​ണ്ഡ​ല-​പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ൾ, കെ.​എം.​സി.​സി വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ൾ, ഐ.​എ​സ്.​സി, ഇ​ൻ​കാ​സ് തു​ട​ങ്ങി സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത്ത​ലി​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ൽ​ഐ​ൻ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ഇ​ഫ്താ​ർ വി​രു​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി​ പ്ര​വാ​സി കൂ​ട്ടാ​യ്മ​

ദു​ബൈ: കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സ്പാ​ർ​ട്സ് ക​മ്യൂ​ണി​റ്റി (കെ.​ഇ.​സി-​യു.​എ.​ഇ) നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ലെ നെ​സ്റ്റോ മി​യ മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നാ​യി 300ല​ധി​കം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ മു​സ്ത​ഫ കാ​മി​ൽ ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. റ​മ​ദാ​നി​ലെ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ബൂ​ദ​ബി അ​ൽ ഷ​ഹാ​മ ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​റൈ​സ ഷു​ക്കൂ​ർ സം​സാ​രി​ച്ചു. മു​നീ​ർ പു​തു​പ്പ​റ​മ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സ്പാ​ർ​ട്സ് ക​മ്യൂ​ണി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

പ്ര​സി​ഡ​ന്‍റ്​ നി​ബു സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​രി​ഫ് ക​ട്ടു​പ്പാ​റ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഹ്‌​സി​ൻ അ​സീ​സ്, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി അ​നീ​ഷ് ഹ​നീ​ഫ, ട്ര​ഷ​റ​ർ​മാ​രാ​യ സ​ജാ​സ് ക​ണ്ട​ത്തി​ൽ, മു​ഹ​മ്മ​ദ്‌ ഷാ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringRamadan 2024
News Summary - Ramadan 2024
Next Story