ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇസ്ലാമിക പണ്ഡിതർക്ക് സ്വീകരണം നൽകി
text_fieldsഅബൂദബി: ഇൗ വർഷത്തെ റമദാനിലെ മതപരമായ പരിപാടികൾക്ക് നേതൃത്വം നൽകാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ക്ഷണം സ്വീകരിച്ചെത്തിയ ഇസ്ലാമിക പണ്ഡിതന്മാരുമായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അൽ ബതീൻ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ഒൗഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ ആൽ കഅ്ബിയുടെ നേതൃത്വത്തിൽ ഒൗഖാഫ് പ്രതിനിധി സംഘവും വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക പണ്ഡിതർക്കൊപ്പമുണ്ടായിരുന്നു.
കേരളത്തിൽനിന്ന് ഉൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പണ്ഡിതന്മാരാണ് ശൈഖ് ഖലീഫയുടെ അതിഥികളായി യു.എ.ഇയിൽ എത്തിയിരിക്കുന്നത്.
യുവാക്കളെ വഴിതെറ്റിക്കാനും കലാപം സൃഷ്ടിക്കാനും മേഖലയുടെയും ലോകത്തിെൻറയും സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണി ഉയർത്താനും ഇസ്ലാം മതത്തെ ഉപയോഗിച്ച് തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവരെ എതിർക്കാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് പണ്ഡിതരെ ആഹ്വാനം ചെയ്തു.
കിരീടാവകാശിയുടെ കാര്യാലയ റമദാൻ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഒൗഖാഫ് ഫത്വ വിഭാഗം ഡയറക്ടർ ഉമർ ആൽ ദർഇൗ ഉദ്ഘാടനം ചെയ്തു. െഎ.എസിെൻറ തന്ത്രങ്ങളെ നേരിടാൻ 1600കളുടെ മധ്യത്തിൽ ഖവാരിജുകളെ കൈകാര്യം ചെയ്തതിൽനിന്നുള്ള പാഠങ്ങൾ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിെൻറ തീവ്ര വ്യാഖ്യാനം അഭ്യസിക്കുന്നവരും മുസ്ലിംകളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ അമുസ്ലിംകളായി പ്രഖ്യാപിക്കുന്നവരുമാണ് ഖവാരിജുകൾ. അവരുടെ അതി വൈകാരിക സമീപനം െഎ.എസിേൻറതുമായി തുലനം ചെയ്യാവുന്നതാണ്.
തീവ്ര ചിന്താഗതിക്കാരാൽ അട്ടിമറിക്കപ്പെട്ട മതം യഥാർഥ ഇസ്ലാമല്ല. എല്ലാ മതങ്ങളും ഇത്തരം സാഹചര്യം നേരിട്ടിട്ടുണ്ട്. എന്നാൽ, ഇസ്ലാം നിരവധി തവണ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നുവെന്നും ഉമർ ആൽ ദർഇൗ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
