റമദാനിലെ ദാനവർഷ സംരംഭങ്ങൾക്ക് ഗ്രാൻഡ് മോസ്ക് സെൻററിന് 19 പങ്കാളികൾ
text_fieldsഅബൂദബി: ദാനവർഷവുമായി ബന്ധപ്പെട്ട് റമദാനിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 19 പൊതു^സ്വകാര്യ ഗ്രൂപ്പുകളുമായി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെൻററിന് സഹകരണം. അബൂദബി ദേശീയ എണ്ണക്കമ്പനി (അഡ്നോക്), സായുധസേന ഒാഫിസേഴ്സ് ക്ലബ്, എമിറേറ്റ്സ് ട്രാൻസ്പോർട്ട്, വി.പി.എസ് ഹെൽത്ത് കെയർ, എൻ.എം.സി ഹെൽത്ത് തുടങ്ങിയവയുമായാണ് സെൻറർ ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
റമദാനിലെ മുഴുവൻ നാളുകളിലും 30,000 പേർക്ക് സെൻറർ ഇഫ്താർ നൽകുന്നുണ്ട്. വയോധികർക്കും കുടുംബങ്ങൾക്കും അംഗപരിമിതിയുള്ളവർക്കും പാർക്കിങ് സ്ഥലത്തുനിന്ന് പള്ളിയിലേക്കും ഇഫ്താർ ടെൻറുകളിലേക്കും എത്താനുള്ള ൈവദ്യുതി കാറുകൾ ലഭ്യമാക്കുന്നത് എമിറേറ്റസ് ട്രാൻസ്പോർട്ടാണ്. വി.പി.എസ് ഹെൽത്ത് കെയറും എൻ.എം.സി ഹെൽത്തും ചേർന്ന് 85 വീൽചെയറുകളും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
