റമദാന്‍: സേവന വീഥിയില്‍ കുരുന്നുകളും
text_fieldsറാസല്‍ഖൈമ: പുണ്യ മാസത്തില്‍ ആഭ്യന്തര മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന സേവന-സുരക്ഷ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെയും പങ്കാളികളാക്കി റാക് പൊലീസ്. അജ്മാന്‍ അല്‍ അഹ്സാന്‍ ചാരിറ്റി അസോസിയേഷന്‍െറ സഹകരണത്തോടെ കഴിഞ്ഞ ദിവസം നടത്തിയ നോമ്പ് തുറ കിറ്റ് വിതരണത്തിലും ഗതാഗത ബോധവത്കരണ പ്രചാരണത്തിലുമാണ് നഴ്സറി തലം മുതലുള്ള വിദ്യാര്‍ഥികളെയും അധികൃതര്‍ ഉള്‍പ്പെടുത്തിയത്. നോമ്പു തുറ സമയത്ത് വേഗം കൂട്ടുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണത്തിന് ഇഫ്താര്‍ കിറ്റ് വിതരണം സഹായിക്കുന്നുണ്ടെന്ന് റാക് പൊലീസ് ട്രാഫിക് ആൻറ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അലി സഈദ് അല്‍ ഹകീം പറഞ്ഞു.
പുതു തലമുറയില്‍ ദാന-സേവന ശീലങ്ങള്‍ കരുപിടിപ്പിക്കാന്‍ കുട്ടികളെ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഗതാഗത ബോധവത്കരണം ലക്ഷ്യമിട്ട് 25,000 ലഘുലേഖകളും പുണ്യമാസത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
