Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാൻ 19: ​സായിദ്​...

റമദാൻ 19: ​സായിദ്​ ഹ്യുമാനിറ്റേറിയൻ ദിനം; രാഷ്ട്രപിതാവിന്‍റെ സ്​മരണയിൽ രാജ്യം

text_fields
bookmark_border
റമദാൻ 19: ​സായിദ്​ ഹ്യുമാനിറ്റേറിയൻ ദിനം; രാഷ്ട്രപിതാവിന്‍റെ സ്​മരണയിൽ രാജ്യം
cancel
camera_alt

ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാൻ വിദ്യാർഥികൾക്കൊപ്പം. ചിത്രം ‘വാം’

ദുബൈ: 2004 റമദാൻ 19ന് ഈ ലോകത്തോട് വിടപറഞ്ഞ യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാന്‍റെ സ്മരണയിൽ​ യു.എ.ഇ ഇന്ന്​ സായിദ്​ ഹ്യുമാനിറ്റേറിയൻ ദിനം ആചരിക്കും. മനുഷ്യസ്നേഹത്തിന്റെയും ദാനധർമ്മത്തിന്റെയും പ്രതീകമായ ശൈഖ്​ സായിദിന്റെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന ദിനമെന്ന നിലയിൽ രാജ്യത്ത്​ എല്ലാവർഷവും ദിനാചരണം സംഘടിപ്പിക്കുന്നത്​.

1918ൽ അബൂദബിയിലെ ഖസ്ർ അൽ ഹുസ്നിൽ ജനിച്ച അദ്ദേഹം 1966 ആഗസ്ത് 6നാണ്​ എമിറേറ്റിന്‍റെ ഭരണ സാരഥ്യം ഏറ്റെടുത്തത്​. നഗരവത്കരണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സൈന്യം, പൊലീസ്, സാമൂഹിക വികസനം തുടങ്ങി സർവ്വതലങ്ങളെയും സമഗ്രമായി സ്പർശിക്കുന്ന നാഗരിക പുരോഗതിക്ക്​ അതോടെ തുടക്കമാവുകയായിരുന്നു. അബൂദബിയുടെ ഭരണമേറ്റെടുത്ത് ഏതാണ്ട് രണ്ടു വർഷത്തിനു ശേഷം തന്‍റെ ചിന്തയും പ്രായോഗിക ജ്ഞാനവും ഇഴകിച്ചേർന്ന ഐക്യാഹ്വാനം സഹോദരങ്ങളായ എമിരേറ്റ്സ് ഭരണാധികാരികൾക്കു മുമ്പിൽ അദ്ദേഹം സമർപ്പിച്ചു. ചരിത്രപരമായ ഈ ആഹ്വാനത്തിന് ഉത്തരം നൽകാൻ ഭരണാധികാരികൾ ഒട്ടും ശങ്കിച്ചുനിന്നില്ല.

ഇതായിരുന്നു മഹത്തായ യു.എ.ഇ എന്ന രാഷ്ട്രത്തിന്‍റെ പിറവിക്ക്​ കാരണമായത്​. നേട്ടങ്ങളാൽ സമ്പന്നമായ അറേബ്യൻ രാജ്യങ്ങളുടെ മുൻനിരയിൽ യു.എ.ഇയെ എത്തിച്ചത് ശൈഖ് സായിദിന്‍റെ അസാധാരണ മികവ് തന്നെയാണ്. ശൈഖ് സായിദ് വർഷങ്ങൾക്കു മുമ്പ് കണ്ട സ്വപ്ന സാക്ഷാത്കാരമാണ്​ ഇന്ന്​ കാണുന്ന നേട്ടങ്ങളെല്ലാം. ജീവകാരുണ്യ രംഗത്തും രാജ്യത്തിന്​ മാതൃക കാണിച്ചത്​ അദ്ദേഹം തന്നെയായിരുന്നു. 1971 മുതൽ 2004 വരെ യു.എ.ഇ ലോക രാജ്യങ്ങൾക്ക് ഏകദേശം 90.5ശതകോടി ദിർഹം വിലമതിക്കുന്ന മാനുഷിക സഹായം നൽകിയതായി കണക്കുകൾ പറയുന്നു. ശൈഖ്​ സായിദിന്റെ മനുഷ്യസ്‌നേഹ പാരമ്പര്യം തുടരുന്ന യു.എ.ഇ, ഈ റമദാനിലും വിവിധ സഹായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്​. റമദാൻ പരിപാടികൾ വഴി 44 രാജ്യങ്ങളിലായി 15 ലക്ഷത്തിലധികം പേർക്ക് സഹായം ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Ramadan 19: Zayed Humanitarian Day; Nation commemorates Father of the Nation
Next Story