റാക് യുവകല സാഹിതി വാര്‍ഷിക സംഗമം
text_fieldsറാസല്‍ഖൈമ: യുവകല സാഹിതി റാസല്‍ഖൈമ വാര്‍ഷിക പൊതുയോഗം വില്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് റസ്റ്റാറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രദോഷ് കിന്നരേശന്‍ അധ്യക്ഷത വഹിച്ചു. കവിത പ്രദോഷ്, ബിന്ദു മനോജ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സെന്‍ട്രല്‍ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, പ്രസിഡന്റ് സുഭാഷ്ദാസ്, ദുബൈ സെക്രട്ടറി സര്‍ഗ റോയ്, റോയ് നെല്ലിക്കോട്, റാക് രക്ഷാധികാരി നൗഷാദ് അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സലീം ചന്ദനത്ത് സ്വാഗതവും അജിത്കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പ്രദോഷ് കിന്നരേശന്‍ (പ്രസി), അസീസ് അന്താറത്തറ (വൈ. പ്രസി), സലീം ചന്ദനത്ത് (സെക്ര), അജിത് കുമാര്‍, പ്രസാദ് (ജോ. സെക്ര), നിസാര്‍ വളാഞ്ചേരി (ട്രഷ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

