റാക് പൊലീസ്-ജുഡീഷ്യറി ഏകോപനം ശക്തിപ്പെടുത്തും
text_fieldsറാക് പൊലീസ്-ജുഡീഷ്യറി സ്ഥാപനങ്ങളുടെ യോഗത്തില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി, പൊലീസ് ജുഡീഷ്യറി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. റാഷിദ് അലി അല്‍ നുഐമി തുടങ്ങിയവർ
റാസല്‍ഖൈമ: റാക് പൊലീസും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിനും ഏകോപനം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക യോഗം ചേര്‍ന്ന് അധികൃതര്‍.
രാജ്യത്തിന്റെ പൊലീസ് പ്രവര്‍ത്തന സംവിധാന വികസനത്തിന് സംഭാവന നല്കുന്ന രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യേണ്ട ആവശ്യകതകള്‍ യോഗം അവലോകനം ചെയ്തതായി റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി, പൊലീസ് ജുഡീഷ്യറി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. റാഷിദ് അലി അല്‍ നുഐമി എന്നിവര്‍ പറഞ്ഞു. പരസ്പര താല്പര്യമുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയിൽ ചര്‍ച്ച ചെയതു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളില്‍ വൈദഗ്ധ്യം കൈമാറുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയാണ് കൂടിക്കാഴ്ചയില്‍ പ്രതിഫലിച്ചത്. പൊലീസ് പ്രവര്‍ത്തന സംവിധാനത്തിന് മികവ് കൈവരിക്കുന്നതിന് ഇത്തരം യോഗങ്ങള്‍ സംഭാവനകള്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മേധാവികളും യോഗത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

