Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് വെ​റ്റ​റ​ന്‍സ്...

റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ

text_fields
bookmark_border
റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​ത്തി​നെ​ത്തി​യ​വ​ര്‍

റാ​സ​ല്‍ഖൈ​മ: റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ യു.​എ.​ഇ ചാ​പ്റ്റ​ര്‍ രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ഥ​മ​യോ​ഗം ചേ​ര്‍ന്നു.

റാ​ക് ഗ്രാ​ന്‍ഡ് റ​സ്റ്റാ​റ​ന്‍റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എം.​എം. നൂ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ്, ജോ​ര്‍ജ് സാ​മു​വ​ല്‍, ക​മ​റു​ദ്ദീ​ന്‍, പി.​കെ. ക​രീം, കെ. ​സു​രേ​ഷ് കു​മാ​ര്‍, വി​നോ​ദ് കു​മാ​ര്‍, ജ​യ​ല​ക്ഷ്മി, എ.​കെ. സേ​തു​നാ​ഥ്, ഷാ​ജി മ​ണ​ക്കാ​ട്, അ​ന്‍സാ​ര്‍ കൊ​യി​ലാ​ണ്ടി, അ​ലി ഖാ​ദ​ര്‍, പ​ത്മ​രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എം.​ബി. അ​നീ​സു​ദ്ദീ​ന്‍ സ്വാ​ഗ​ത​വും ആ​ര്‍. സ​ജ്ജാ​ദ് ഫൈ​സ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് റാ​സ​ല്‍ഖൈ​മ​യി​ല്‍നി​ന്ന് മ​ട​ങ്ങി​യ​വ​രു​ടെ മു​ന്‍കൈ​യി​ല്‍ അ​ഞ്ചു വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ്​ റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ നി​ല​വി​ല്‍ വ​ന്ന​ത്. അ​ഞ്ചു വ​ര്‍ഷ​മാ​യി റാ​സ​ല്‍ഖൈ​മ​യി​ലു​ള്ള എ​ല്ലാ​വ​ര്‍ക്കും കൂ​ട്ടാ​യ്മ​യി​ല്‍ അം​ഗ​ത്വം ന​ല്‍കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ സൗ​ഹൃ​ദ സ​ന്ദേ​ശം ഉ​യ​ര്‍ത്തു​ന്ന റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​നി​ല്‍ അം​ഗ​മാ​ക​ണ​മെ​ന്നു​ള്ള​വ​ര്‍ക്ക് +91 95 440 29999 വാ​ട്ട്സാ​പ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRak Veterans Association
News Summary - Rak Veterans Association
Next Story