Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് വെ​റ്റ​റ​ന്‍സ്...

റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍ഷി​കാ​ഘോ​ഷം 24ന്

text_fields
bookmark_border
Rak Veterans Association
cancel

​റാ​സ​ല്‍ഖൈ​മ: റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ അ​ഞ്ചാ​മ​ത് വാ​ര്‍ഷി​കാ​ഘോ​ഷം 24ന് ​മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്ത് ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. റാ​സ​ല്‍ഖൈ​മ​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​വ​രും ഇ​വി​ടെ പ്ര​വാ​സം തു​ട​രു​ന്ന​വ​രും ഉ​ള്‍പ്പെ​ടു​ന്ന ര​ജി​സ്ട്രേ​ഡ് കൂ​ട്ടാ​യ്മ​യാ​ണ് റാ​ക് വെ​റ്റ​റ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍. ന​സീ​കോ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​സ്രി​യ സൈ​ഫു​ദ്ദീ​ന്‍ വാ​ര്‍ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. റാ​ക് വെ​റ്റ​റ​ന്‍സ് പു​റ​ത്തി​റ​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം വി.​കെ. ശ്രീ​രാ​മ​ന്‍ നി​ര്‍വ​ഹി​ക്കും. പ്ര​വാ​സ നി​ക്ഷേ​പം എ​ന്ന വി​ഷ​യ​ത്തി​ല്‍ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് ക്ലാ​സ് ന​യി​ക്കും. റാ​സ​ല്‍ഖൈ​മ​യി​ല്‍ 50 വ​ര്‍ഷം പ്ര​വാ​സം പൂ​ര്‍ത്തി​യാ​ക്കി​യ​വ​രെ​യും മു​തി​ര്‍ന്ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ത്തെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

എ.​എം.​എം. നൂ​റു​ദ്ദീ​ന്‍, കെ.​വി. അ​യ​മു​ണ്ണി, കെ.​വി. ബ​ക്ക​ര്‍, അ​ലി ക​ണ്ണ​ത്ത​യി​ല്‍, മു​ഹ​മ്മ​ദു​ണ്ണി, മൊ​യ്തു ഹ​യാ​ത്ത്, കെ.​എ​ച്ച്. മൊ​യ്തു, വി​ശ്വ​നാ​ഥ പി​ള്ള, സ​ലാ​ഹു​ദ്ദീ​ന്‍, ഷ​ഫീ​ക്ക്, സൈ​ന ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും. വാ​ര്‍ഡ് അം​ഗം ശാ​ന്തി​നി ര​വീ​ന്ദ്ര​ന്‍, ഗ​ള്‍ഫ് പ്ര​തി​നി​ധി ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsRak Veterans Association
News Summary - Rak Veterans Association
Next Story