Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​തു​മാ​പ്പ്:...

പൊ​തു​മാ​പ്പ്: സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക്​ പ്ര​ശം​സ ചൊ​രി​ഞ്ഞ് എ​മി​ഗ്രേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍

text_fields
bookmark_border
പൊ​തു​മാ​പ്പ്: സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക്​  പ്ര​ശം​സ ചൊ​രി​ഞ്ഞ് എ​മി​ഗ്രേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് താ​മ​സ കു​ടി​യേ​റ്റ ആ​സ്ഥാ​ന​ത്ത് പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ച സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പ്ര​ശം​സ ചൊ​രി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ഇ​വ​രു​ടെ പ്ര​വ​ര്‍ത്ത​നം എ​ങ്ങി​നെ​യു​ണ്ടെ​ന്ന ചോ​ദ്യ​ത്തി​ന് ത​ങ്ങ​ളു​ടെ വ​ലം കൈ​യാ​ണെ​ന്ന പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫാ​റൂ​ഖി​െ​ൻ​റ പ്ര​തി​ക​ര​ണം. റാ​ക് ഇ​ന്ത്യ​ന്‍ റി​ലീ​ഫ് ക​മ്മി​റ്റി​യു​ടെ മു​ന്‍ കൈ​യി​ല്‍ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​വ​ര്‍ത്ത​ക​രാ​ണ് പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ച​ത്.

151 ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ല്‍ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​യി​ര​ങ്ങ​ള്‍ക്ക് പു​റ​മെ 1500ഓ​ളം ഇ​ന്ത്യ​ക്കാ​ർ പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​തെ​ന്ന് ഐ.​ആ​ര്‍.​സി പൊ​തു​മാ​പ്പ് ഹെ​ല്‍പ്പ് ഡെ​സ്ക് ചെ​യ​ര്‍മാ​ന്‍ ഡോ. ​നി​ഷാം നൂ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു. വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​ര്‍ക്ക് ഹെ​ല്‍പ്പ് ഡ​സ്ക് വ​ഴി യാ​ത്രാ ടി​ക്ക​റ്റ്, ഭ​ക്ഷ​ണം, സാ​മ്പ​ത്തി​ക സ​ഹാ​യം തു​ട​ങ്ങി​യ​വ ന​ല്‍കി​യ​താ​യി ജ​ന.​ക​ണ്‍വീ​ന​ര്‍ അ​ഡ്വ. ന​ജ്മു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

52 പേ​ര്‍ക്ക് ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കി. രാ​വി​ലെ ഏ​ഴ​ര​ക്ക് ആ​രം​ഭി​ക്കു​ന്ന ഹെ​ല്‍പ് ഡ​സ്കി​ല്‍ വി​വി​ധ സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ക​ര്‍ നി​സ്വാ​ര്‍ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച്ച​വെ​ച്ച​ത് ഹെ​ല്‍പ്പ് ഡെ​സ്ക് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ പു​ഷ്പ​ന്‍ ഗോ​വി​ന്ദ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ക്കാ​ര്‍ക്ക് പു​റ​മെ മ​റ്റു രാ​ജ്യ​ക്കാ​ര്‍ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ ത​ണ​ല്‍ വി​രി​ച്ചു. പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച ചൊ​വ്വാ​ഴ്ച്ച പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്ദ​ര്‍ശി​ച്ച് ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ന​ല്‍കി​യ സ​ഹാ​യ​ങ്ങ​ള്‍ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ഐ.​ആ​ര്‍.​സി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrak
News Summary - rak-uae-gulf news
Next Story