റാക് എമിഗ്രേഷനില്‍ തിരക്കേറി
text_fieldsറാസല്‍ഖൈമ: പൊതുമാപ്പ് പ്രാബല്യത്തില്‍ വന്ന് ആദ്യ ദിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി റാസല്‍ഖൈമയില്‍ ഞായറാഴ്ച്ച സഹായം തേടിയെത്തിയവരുടെ എണ്ണത്തിൽ വർധന. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടാതെ 22 ഇന്ത്യക്കാരും പ്രശ്ന പരിഹാരത്തിന് ഇന്ത്യന്‍ അസോസിയേഷന് ഹെല്‍പ്പ് െഡസ്കിനെ സമീപിച്ചതായി അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോപകുമാര്‍ അറിയിച്ചു. കടുത്ത ചൂടില്‍ എമിഗ്രേഷനിലത്തെുന്നവര്ക്ക് ഇന്ത്യന്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ വെള്ളവും ശീതള പാനീയവും വിതരണവും ചെയ്തു. പൊതുമാപ്പ് അവസാനിക്കുന്ന ദിവസം വരെ സഹായം തേടിയത്തെുന്നവര്‍ക്ക് അസോസിയേഷന് ലഘുപാനീയ വിതരണം തുടരും. എമിഗ്രേഷന്‍ പ്രവര്‍ത്തന സമയം കൂടാതെ അസോസിയേഷന് ഓഫീസിലെത്തുന്ന സഹായ അഭ്യര്‍ഥനകള്‍ക്കും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എമിഗ്രേഷന്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ സഹകരണം അപേക്ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്നുണ്ടെന്നും ഗോപകുമാര്‍ പറഞ്ഞു. ഹെല്‍പ്പ് ഡെസ്ക്ക് നമ്പര്‍: 07 2288345, 055 3448873, 055 5335195.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
