സന്ദര്‍ശകരില്‍ നിന്ന് അഭിപ്രായങ്ങൾ തേടി റാക് ടൂറിസം പൊലീസ്
text_fieldsറാക് ടൂറിസ്റ്റ് പൊലീസ് വകുപ്പ് മേധാവി മേജര്‍ ഗാനിം അല്‍ സുവൈദിയുടെ നേതൃത്വത്തില്‍ നടന്ന ഫീല്‍ഡ് പര്യടനം
റാസല്‍ഖൈമ: വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ റാസല്‍ഖൈമയുടെ പ്രശസ്തി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സന്ദര്‍ശകരില്‍ നിന്നുള്ള മാര്‍ഗനിർദേശങ്ങള്‍ ശേഖരിച്ച് റാക് ടൂറിസം പൊലീസ്. മികച്ച സൗകര്യങ്ങളൊരുക്കുന്നതിനും സുരക്ഷ നിലനിര്‍ത്തുന്നതിനും എമിറേറ്റിലെത്തുന്നവരുടെ വിനോദ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് റാക് ടൂറിസ്റ്റ് പൊലീസ് വകുപ്പ് മേധാവി മേജര്‍ ഗാനിം അല്‍ സുവൈദി വ്യക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെ കാര്യക്ഷമവും ഉയര്‍ന്ന നിലവാരത്തിലുമുള്ള സേവനങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നുണ്ട്. ഈ വര്‍ഷാദ്യ പകുതിയില്‍ വിനോദ അവബോധവും മാര്‍ഗനിർദേശവും നല്കുന്ന 85 ഫീല്‍ഡ് കേസുകള്‍, പ്രതിമാസം 750 മണിക്കൂര്‍ എന്ന നിലയില്‍ ടൂറിസ്റ്റ് പട്രോളിങ്, 14 ടൂറിസം പരിപാടികള്‍ തുടങ്ങിയവയില്‍ പങ്കാളികളായി. ടൂറിസം സുരക്ഷ മുന്‍നിര്‍ത്തി വികസനവും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വകുപ്പ് തുടരും. വിനോദ മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിക്കുമെന്നും തദ്ദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് വ്യത്യസ്ത വകുപ്പുകളുമായി യോജിച്ച പ്രവര്‍ത്തനം തുടരുമെന്നും ഗാനിം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

