റാക് സെന്റ് മേരീസ് ചര്‍ച്ച് കൊയ്ത്തുത്സവം സമാപിച്ചു
text_fieldsറാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി.
ഫാ. സിറില്‍ വര്‍ഗീസ്, ഫിലിപ് എം. സാമുവല്‍ മാര്‍ എപ്പിസ്കോപ്പ, ഫാ. ജോയ് മനഞ്ചേരില്, മേജര്‍ ആരിഫ് അല്‍ ഹരാന്കി, റാക് ഇന്ത്യന്‍ അസോ. പ്രസി. എസ്.എ. സലീം, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ മത്തായി, ജോണ്സണ് കാട്ടൂര്‍, ബേബി തങ്കച്ചന്, സ്റ്റാന്‍ലി തോംസണ്‍ എന്നിവര്‍ സംസാരിച്ചു. മലങ്കര സഭയുടെ ലഹരിവിരുദ്ധ പരിപാടിയായ ഡ്രക്സിറ്റ് പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞക്ക് ഇടവക സെക്രട്ടറി സജി വര്‍ഗീസ് നേതൃത്വം നല്കി. ഗാനമേള, ശിങ്കാരിമേളം, മ്യൂസിക് ഫ്യൂഷന്‍ എന്നിവയും നടന്നു. സജി വര്‍ഗീസ് സ്വാഗതവും ജന. കണ്‍വീനര്‍ ജോബ് ഐ. ചാക്കോ നന്ദിയും പറഞ്ഞു.

