റാക് സ്കോളേഴ്സ് സ്കൂള്‍ സൗഹൃദ സന്ധ്യ ശ്രദ്ധേയമായി
text_fieldsറാക് സ്കോളേഴ്സ് സ്കൂള്‍ മലയാളം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ സന്ധ്യയില്‍നിന്ന്
റാസല്‍ഖൈമ: റാക് സ്കോളേഴ്സ് സ്കൂള്‍ മലയാളം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ സന്ധ്യ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വ്യത്യസ്ത കലാ സാംസ്കാരിക പരിപാടികളാല്‍ ശ്രദ്ധേയമായി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാഹിത്യകാരി ജില്‍ന ജന്നത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യ അധ്യക്ഷതവഹിച്ചു. മലയാള ഭാഷക്കും സാഹിത്യത്തിനും കേരളീയ പൈതൃകങ്ങള്ക്കും പ്രാധാന്യം നല്കിയ കലാപരിപാടികള്‍, എം.ടി. വാസുദേവന്‍ നായരുടെ കഥാപാത്രങ്ങള്‍ അരങ്ങിലെത്തിയ എം.ടി അനുസ്മരണം, ലഹരി വിപത്തിനെതിരെ നൃത്തനാടകം, കവിതകളുടെ ദൃശ്യാവിഷ്കാരം, നാടന്‍പാട്ടുകള്‍ തുടങ്ങിയവ നടന്നു. സ്കൂള്‍ വൈസ് ചെയര്മാന് താന്സന് ഹബീബ് മുണ്ടോള്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രീത, സ്കൂള്‍ പ്രധാനമന്ത്രി അഫ്രീന് ഷജീര്‍, പ്രസിഡന്റ് ആരോണ്‍ എന്നിവര്‍ സംസാരിച്ചു.

