Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് സ്കോ​ളേ​ഴ്സ്...

റാ​ക് സ്കോ​ളേ​ഴ്സ് സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
RAK Scholars School Silver Jubilee Celebrations Begin
cancel
camera_alt

റാ​ക് സ്കോ​ളേ​ഴ്സ് സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ലെ സ​ദ​സ്സ്

റാ​സ​ൽ​ഖൈ​മ: റാ​ക് സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഹ​ബീ​ബ് റ​ഹ്മാ​ൻ മു​ണ്ടോ​ൾ ര​ജ​ത ജൂ​ബി​ലി ദീ​പ​ശി​ഖ കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ് അ​ലി യ​ഹ്​​യ, വൈ​സ് ചെ​യ​ർ​മാ​ൻ താ​ൻ​സ​ൻ ഹ​ബീ​ബ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്റ് വി​ഷ്ണു പ്ര​സാ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രീ​ത, അ​സി. മാ​നേ​ജ​ർ ശ്യാ​മ​ള പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നു​ത​കു​ന്ന കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ ഈ ​ര​ജ​ത ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ് അ​ലി യ​ഹ്​​യ പ​റ​ഞ്ഞു.

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രേ​ഡും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK Scholars SchoolU.A.E News
News Summary - RAK Scholars School Silver Jubilee Celebrations Begin
Next Story