റാക് സമാജം വോളിബാള്‍ ടൂര്‍ണമെന്റ് എന്‍.എം.സി ടീം ജേതാക്കള്‍
text_fieldsറാക് സമാജം വോളിബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ എന്‍.എം.സി ടീമിന് സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന ട്രോഫി സമ്മാനിക്കുന്നു
റാസല്‍ഖൈമ: ബലിപെരുന്നാളിനോടനുബന്ധിച്ച് റാക് കേരള സമാജം സംഘടിപ്പിച്ച സൗഹൃദ വോളിബാള്‍ മത്സരത്തില്‍ ടീം എന്‍.എം.സി ജേതാക്കളായി.
ഫൈനലില്‍ ടീം ഡൂണ്സിനെയാണ് തോൽപിച്ചത്. സമാജം അങ്കണത്തില്‍ നടന്ന സമാപന ചടങ്ങില്‍ പ്രസിഡന്റ് നാസര്‍ അല്ദാനയും കമ്മിറ്റി അംഗങ്ങളും ട്രോഫിയും സാക്ഷ്യപത്രവും വിതരണം ചെയ്തു. ട്രഷറര്‍ ഷാനവാസ്, സുരേഷ്, അഷ്റഫ് മാങ്കുളം, ഷംസുദ്ദീന്, ബാബു, ബേബി എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് സെക്രട്ടറി ഷാനിയാസ് സ്വാഗതവും ഗഫൂര്‍ മാവൂര്‍ നന്ദിയും പറഞ്ഞു.

